‘ആരും തെറ്റിദ്ധരിക്കരുത്, ബാബു മോന്റെ മനസ്സിൽ ഒന്നുമില്ല..’- ചിരിപടർത്തി കുഞ്ഞു ഗായകൻ

November 9, 2022

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ പരിപാടി വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ, മൂന്നാം സീസണിൽ കുറുമ്പിന്റെ കുരുന്നുകളാണ് എത്തിയിരിക്കുന്നത്. രസകരമായ സംസാരങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മിടുക്കന്മാരെയും മിടുക്കികളെയും ആളുകൾ നെഞ്ചിലേറ്റിയും കഴിഞ്ഞു.

പാട്ടുവേദിയിലെ താരമാകുകയാണ് ബാബുക്കുട്ടൻ എന്ന കുഞ്ഞുമിടുക്കൻ. രസകരമായ സംസാരമാണ് ഈ മിടുക്കനെ വേറിട്ടതാക്കുന്നത്. പാട്ടുവേദിയിലെ മമ്മൂട്ടി എന്നാണ് ഈ മിടുക്കന് വിശേഷണവും. ഇപ്പോഴിതാ, രസകരമായ ഒരു വിശേഷവുമായി എത്തിയിരിയ്ക്കുകയാണ് ഈ മിടുക്കൻ. പാട്ടുവേദിയിലെ മത്സരാർത്ഥിയായ ഒരു മിടുക്കിയുടെ ഒപ്പം ‘മാനേ, മധുരക്കരിമ്പേ..’ എന്ന ഗാനത്തിനൊപ്പമാണ് ബാബുക്കുട്ടൻ എത്തുന്നത്.

ഇങ്ങനെയൊക്കെ ചെയ്യുന്നത് ശെരിയാണോ എന്ന് വിധികർത്താക്കൾ തമാശയ്ക്ക് ചോദിക്കുമ്പോൾ പൊട്ടിച്ചിരി പടർത്തുന്ന മറുപടികളാണ് ബാബുക്കുട്ടൻ നൽകുന്നത്. അതൊക്കെ അഭിനയമല്ലേ, എന്റെ മനസ്സിൽ ഒന്നുമില്ല എന്നൊക്കെ ഈ കുഞ്ഞു മിടുക്കൻ മറുപടിയായി പറയുന്നു. വളരെ രസകരമാണ് ഈ എപ്പിസോഡും ബാബുക്കുട്ടന്റെ പെർഫോമൻസും.

Read Also: അടിച്ചത് 247 കോടിയുടെ ലോട്ടറി, പക്ഷെ ഒരാളോടും പറഞ്ഞില്ല; ഇങ്ങനെയും ഒരു ഭാഗ്യശാലി

ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ മൂന്നാം സീസണിൽ എത്തിനിൽക്കുകയാണ്.

Story highlights- babukkuttan’s funny interaction with judges