‘ഹായ്, ഞാൻ സുന്ദരിയായല്ലോ..’- ആദ്യമായി ഹെയർകട്ട് ചെയ്ത സന്തോഷത്തിൽ ഒരു കുഞ്ഞ്
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
ഇപ്പോഴിതാ, ഒരു കുറുമ്പിയുടെ സംസാരമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആദ്യമായി ഒരു ഹെയർകട്ട് ചെയ്യുകയാണ് ഈ കുഞ്ഞ്. മുടിയൊക്കെ മുറിച്ച് ചീകിയൊതുക്കി കഴിഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി ഒരു കമന്റും എത്തി. ‘ ഹായ്, ഞാൻ സുന്ദരിയായല്ലോ’. അതിനുപിന്നാലെ മുടിവെട്ടി നൽകിയ ചേച്ചിക്ക് ഒരു നിർദേശവും എത്തി. ‘ഇതൊക്കെയൊന്ന് തൂത്തുകളഞ്ഞേ..’- വെട്ടിയ മുടി ഇത്തിരി തോളിൽ കിടന്നതാണ് തൂത്തുകളയാൻ പറയുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി കുട്ടികളുടെ രസകരമായ കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്.മുൻപ് പരിക്കേറ്റ പിതാവിനെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയാണ് അച്ഛൻ. ഒരു കസേരയിൽ ഇരിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോൾ കുഞ്ഞുമകൻ സഹായവുമായി എത്തി. കൊച്ചുകുട്ടിയുടെ സഹാനുഭൂതി എല്ലാവരേയും വിസ്മയിപ്പിച്ചു. ഒട്ടേറെ ആളുകൾ കുഞ്ഞിന്റെ ഈ സ്‌നേഹപൂർണമായ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്തൊരു കുഞ്ഞു സഹായി. ഈ ആഴ്‌ച നിങ്ങൾ കാണുന്ന ഏറ്റവും ഹൃദയസ്‌പർശിയായ വിഡിയോകളിൽ ഒന്ന്’- വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.
Story highlights- baby haircut video