സാക്ഷാൽ ഉണ്ണിക്കണ്ണന്റെ സാന്നിധ്യം നിറഞ്ഞ പോലെ- ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് ഭാവയാമി

November 25, 2022

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒന്നാം സീസൺ മുതൽ ആളുകൾ നൽകുന്ന സ്നേഹവും പിന്തുണയും മൂന്നാം സീസണിലും മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ച് മൂന്നാം സീസൺ അല്പം കൂടി രസകരമാണ്. കാരണം ഏതാനും കുഞ്ഞു താരങ്ങൾ കൂടി പാട്ടുവേദിക്ക് പകിട്ടേകാൻ എത്തിയിട്ടുണ്ട്. കൂട്ടത്തിൽ കുറുമ്പിയായ കുഞ്ഞു പാട്ടുകാരിയാണ് ഭാവയാമി. സ്റ്റേജിലൊക്കെ വന്നു നിൽക്കുന്നത് ഇത്തിരി ബോറടിയുള്ള കാര്യമാണ് കക്ഷിക്ക്. എങ്കിലും പാട്ടിൽ ഒരു വിട്ടുവീഴ്ചയും ചെയ്യറില്ല.

ഇത്തവണ ഭക്തി നിറയുന്ന ഒരു ഗാനമാണ് ഭാവയാമി ആലപിക്കുന്നത്. ‘ചെത്തി മന്ദാരം തുളസി..’ എന്ന ഗാനമാണ് ഭാവയാമി ആലപിക്കുന്നത്. വളരെ ഹൃദ്യമാണ് ഭാവയാമിയുടെ ആലാപനം. അതോടൊപ്പം പാട്ടുവേദിയിൽ ചില ചിരി നിമിഷങ്ങൾക്ക് കൂടി ഭാവയാമി വഴിയൊരുക്കുന്നുണ്ട്. രസകരമായ മറുപടികളാണ് ഭാവയാമിയെ പ്രിയങ്കരിയാക്കുന്നത്.

ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രസാദിന്റെ മകളാണ് ഭാവയാമി, വേദിയിൽ ഗാനം ആലപിക്കുന്ന കുരുന്ന് വേദിയിലെ വിധികർത്താക്കളെ പോലും ഞെട്ടിക്കുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ മൂന്നാം സീസണിൽ എത്തിനിൽക്കുകയാണ്.

Read Also: കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, ബിന്നി കൃഷ്ണകുമാർ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights- bhavayaami’s amazing rendition