കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

November 17, 2022

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.

എന്നാൽ കടുവയെ പോലുള്ള വന്യ മൃഗങ്ങളുമായുള്ള ചില മനുഷ്യരുടെ അടുപ്പം പലപ്പോഴും വലിയ അത്ഭുതത്തോടെയേ കണ്ടിരിക്കാൻ കഴിയൂ. ഇപ്പോൾ അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു യുവാവ് കടുവയുടെ കാല് മസാജ് ചെയ്യുന്നതും പിന്നീട് ചുംബിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ.

മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളേയും പറ്റിയുള്ള ഇത്തരം കൗതുകമുണർത്തുന്ന വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഫ്രിഡ്‌ജിനകത്ത് ചുരുണ്ടു കൂടിയിരിക്കുന്ന ഒരു മൂർഖൻ പാമ്പിനെ വളരെ ശ്രദ്ധാപൂർവ്വം പുറത്തേക്കെടുക്കുന്നതിന്റെ വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

കര്‍ണാടകയിലെ തുമക്കുരു ഗ്രാമത്തിലാണ് സംഭവം. ഫ്രിഡ്‌ജിന്റെ കംപ്രസറിന്റെ ഭാഗത്തായി ചുരുണ്ടുകൂടിയ നിലയിലാണ് വലിയ മൂര്‍ഖന്‍ പാമ്പുണ്ടായിരുന്നത്. പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശീലനം ലഭിച്ച ഒരു പാമ്പുപിടിത്തക്കാരന്‍ വീട്ടിലെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ പയ്യെ അനക്കി വലിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ പാമ്പ് നിരവധി തവണ ചീറ്റുന്നതായി പുറത്തെത്തിയ വിഡിയോയിലുണ്ട്. വളരെ സമയമെടുത്താണ് പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ പുറത്തെടുത്തത്. ഒരേ സമയം പാമ്പിന്റെ തലയും വാലും പിടിച്ചുകൊണ്ടാണ് പാമ്പിനെ ഫ്രിഡ്‌ജില്‍ നിന്ന് നീക്കം ചെയ്ത് പ്ലാസ്റ്റിക് ജാറിലേക്ക് മാറ്റിയത്.

Story Highlights: Young man and white tiger video