ചന്ദനക്കിണ്ണം മാത്രമാണെങ്കിലെന്താ, പല്ലവി ഏഴുതവണ പാടിയില്ലേ..- പാട്ടുവേദിയിൽ ചിരിപടർത്തിയ നിമിഷം
കുറുമ്പിന്റെ ഒരു കൂട്ടം തന്നെ എത്തിയിട്ടുണ്ട് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക്. രസകരമായ സംസാരവും മനോഹരമായ ആലാപനവുംകൊണ്ട് ഹൃദയം കീഴടക്കുകയാണ് ഈ മിടുക്കികൾ. കൂട്ടത്തിലെ കുറുമ്പിയാണ് ഭാവയാമി. ഹൃദ്യമായ പാട്ടും കുരുമ്പുംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ ഈ മിടുക്കി ഇത്തവണ എത്തിയത് വെണ്ണിലാ ചന്ദനകിണ്ണം എന്ന പാട്ടുമായാണ്. എന്നാൽ പാട്ടിനൊപ്പം പിറന്നത് ചിരി മുഹൂർത്തങ്ങളാണ്.
പാട്ടുപാടി രസം കേറിയ ഭാവയാമി പല്ലവി മാത്രം ഏഴിലധികം തവണ പാടി. എം ജി ശ്രീകുമാറിന്റെ രസകരമായ പ്രോത്സാഹനവും കൂടി ആയപ്പോൾ പല്ലവിയൊക്കെ വീണ്ടും വീണ്ടും ഭാവയാമി പാടാൻ തുടങ്ങി. പാട്ടുവേദിയിലെ ഈ ചിരി നിമിഷം യുട്യൂബിലും ചിരി വിതറുകയാണ്.
പാട്ടുവേദിയിൽ കുറുമ്പുകൊണ്ട് താരമാകുകയാണ് ഭാവയാമി എന്ന മിടുക്കി. രസകരമായ മറുപടികളാണ് ഭാവയാമിയെ പ്രിയങ്കരിയാക്കുന്നത്. ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രസാദിന്റെ മകളാണ് ഭാവയാമി, വേദിയിൽ ഗാനം ആലപിക്കുന്ന കുരുന്ന് വേദിയിലെ വിധികർത്താക്കളെ പോലും ഞെട്ടിക്കുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്ളവേഴ്സ് ടോപ് സിംഗർ ഇപ്പോൾ മൂന്നാം സീസണിൽ എത്തിനിൽക്കുകയാണ്.
ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, അനുരാധ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.
Story highlights- bhavayami funny moments