“I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

October 29, 2022

പേജ് ബ്ലോക്ക് ചെയ്ത് സുക്കര്‍ ബര്‍ഗ് പണി കൊടുത്തെങ്കിലും മാസ് റീ എൻട്രിയുമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി. ഇങ്ങനെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഭവം വേറൊന്നുമല്ല വിനീത് ശ്രീനിവാസനെ നായകനാക്കി ഗോദ, ആനന്ദം, ഉറിയടി, കുരങ്ങ് ബൊമ്മൈ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കഴിഞ്ഞ ഏതാനും ദിവസമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന പേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തന്റെ ഫേസ്ബുക്ക് പേജ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് നിരക്കുന്നതല്ലെന്ന് കാണിച്ച് പേജ് പോയതായി പറഞ്ഞ് മുകുന്ദന്‍ ഉണ്ണി എന്ന ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് വന്നിരുന്നു. തുടര്‍ന്ന് വൈകിട്ടാണ് താന്‍ പറഞ്ഞ പോലെ തിരികെ വന്നെന്ന് പറഞ്ഞു കൊണ്ട് കിടിലന്‍ ഫോട്ടോ ഷോപ്പ് ചിത്രവുമായി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി ഫേസ്ബുക്ക് പേജ് തിരികെ വന്നത്.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റിന് താഴേ കമന്റുകളായി എത്തുന്നുണ്ട്. ഇത് ചിരി പടര്‍ത്തുന്നുണ്ട്. പലതരത്തിലുള്ള പ്രെമോഷന്‍സ് കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നേരത്തെ “ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്‍പ്പറ്റയില്‍ ജോലിത്തിരക്കിനിടയില്‍ എനിക്കിത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോളവര്‍ അതിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്..ഞാനെന്താണെന്ന്,” എന്ന് അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് പങ്കുവെയ്ക്കപ്പെട്ടിരുന്നു.

അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായി വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രം നവംബര്‍ 11 ന് റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം’ My first cycle and my dead father’ എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തില്‍ അച്ഛനോടൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നേരത്തെ സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദന്‍ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍: ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

Read More: “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്.

Story Hihlights: Adv. Mukundan unni funny post