‘എനിക്കില്ലാ വർണങ്ങൾ നീ തരുമോ..?’- വിചിത്രത്തിലെ ഹൃദ്യഗാനമെത്തി

November 5, 2022

മലയാളി പ്രേക്ഷകർക്ക് വേറിട്ട ഒരു സിനിമാനുഭവം സമ്മാനിച്ച് ഷൈന്‍ ടോം ചാക്കോ നായകനായ വിചിത്രം പ്രദർശനം തുടരുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭീതിയുടെ ഒരു പുത്തൻ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടി പ്രദർശന വിജയം കുറിച്ച് മുന്നേറുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം.

ഷൈൻ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ചിത്രശലഭമായ് എന്ന മനോഹര ഗാനത്തിൻ്റെ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മനോജ് പരമേശ്വരൻ്റെ വരികൾക്ക് ജോഫി ചിറയത്ത് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

Read Also; സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍ – രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍ – ബോബി രാജന്‍, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്, ഡിസൈന്‍ – അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Story highlights- Chithrashalabhamay Official Video from Vichithram