ആദ്യമായിട്ടായിരിക്കും ഭർത്താവിനെ ഐസിയു-വിൽ പ്രവേശിപ്പിക്കുമ്പോൾ ഭാര്യ സന്തോഷിക്കുന്നത്- അനുഭവം പങ്കുവെച്ച് ദേവി ചന്ദന
നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. കലാകാരനായ കിഷോർ ആണ് ദേവി ചന്ദനയുടെ ഭർത്താവ്. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരുകോടിയിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ദേവി ചന്ദന. 2021-ൽ കൊവിഡ് ബാധിച്ചതിന് ശേഷം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന് പങ്കുവയ്ക്കുകയാണ് നടി.
കൊവിഡ് അല്പം ഗുരുതരമായിരുന്നു എന്ന് പറയുകയാണ് നടി. അസുഖം മൂർച്ഛിച്ച് അത് ബൈലാറ്ററൽ ന്യുമോണിയയിലേക്ക് നീങ്ങി. അപ്പോഴും ഭർത്താവ് കിഷോറിനൊപ്പം തന്നെ ആയിരുന്നു ആശുപത്രി കിടക്കയിലും എന്ന് പറയുകയാണ് നടി. കിഷോറിന് പനിയും തനിക്ക് ചുമയുമായാണ് ആശുപത്രിയിൽ ചെന്നതെന്ന് ദേവി ചന്ദന പറയുന്നു. പിന്നാലെ, ആശുപത്രി അധികൃതർ ഐസിയുവിലേക്ക് മാറ്റി.
ഐസിയുവില ഒറ്റക്കാകുമോ എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ കുറച്ചുസമയത്തിനകം കിഷോറിനെയും അവിടെ പ്രവേശിപ്പിച്ചു. അപ്പോഴുണ്ടായ സന്തോഷത്തെ കുറിച്ച് ദേവി ചന്ദന പറഞ്ഞത് ഇങ്ങനെയാണ്..’ ആദ്യമായിട്ടായിരിക്കും ഭർത്താവിനെ ഐസിയു-വിൽ പ്രവേശിപ്പിക്കുമ്പോൾ ഭാര്യ സന്തോഷിക്കുന്നത്’. 12 ദിവസത്തോളം ആശുപത്രിയിൽ ഗുരുതരമായി തുടർന്നുവെന്നും ഇപ്പോഴും അതിന്റെ ശക്തി അങ്ങ് പോയിട്ടില്ല എന്നും നടി പറയുന്നു.
Read Also: ഇത്രയധികം ജോലി ആസ്വദിക്കുന്ന ഒരു ട്രാഫിക് പോലീസുകാരനെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല- വിഡിയോ
ജനപ്രിയ കോമഡി നടിയായ ദേവി ചന്ദന ഒരു ഓൺ-സ്ക്രീൻ താരമായി മാറിയത് പ്രേക്ഷകരെ അതിശയിപ്പിക്കുന്നതായിരുന്നു. ഒട്ടേറെ പരമ്പരകളിൽ ഇതിനോടകം നടി വേഷമിട്ടുകഴിഞ്ഞു.
Story highlights- devi chandana about covid sitiuation