‘എല്‍ 353’ ഒരു കടുത്ത ഫാൻ ബോയ് ചിത്രമായിരിക്കും; മോഹൻലാൽ ചിത്രത്തെ പറ്റി മനസ്സ് തുറന്ന് സംവിധായകൻ വിവേക്

November 15, 2022

വലിയ പ്രതീക്ഷ നൽകുന്ന കുറെയേറെ ചിത്രങ്ങൾ നടൻ മോഹൻലാലിന്റേതായി ഈ അടുത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതിൽ ചിലതൊക്കെ യുവ സംവിധായകർക്കൊപ്പമാണ് എന്നതും ശ്രദ്ധേയമാണ്. ഫഹദ് ഫാസിലിന്റെ ‘അതിരൻ’ എന്ന ചിത്രത്തിന്റെ സംവിധായകനായ വിവേകിനൊപ്പം മോഹൻലാൽ ഒരു ചിത്രത്തിനായി കൈകോർക്കുകയാണ്.

ഇപ്പോൾ ചിത്രത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് വിവേക്. ‘എല്‍ 353’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഇരുന്നൂറ് ശതമാനവും ഒരു ഫാൻ ബോയ് ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ടീച്ചർ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെയാണ് വിവേക് മനസ്സ് തുറന്നത്.

അതേ സമയം ജനുവരിയിലാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. “ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.”- ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പീരീഡ്‌ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ചെമ്പോത്ത് സൈമൺ എന്ന ഗുസ്‌തിക്കാരൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ പറ്റി ഇത് വരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

Read More: 1990-കളിലെ എന്റെ വിവാഹ വിഡിയോ ഇങ്ങനെ ആയിരുന്നിരിക്കാം- ശ്രദ്ധനേടി അനശ്വര രാജൻ പങ്കുവെച്ച വിഡിയോ

അതേ സമയം ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിംഗ് പകുതിയോളം പൂർത്തിയായി എന്നാണ് അറിയാൻ കഴിയുന്നത്. മൊറോക്കോ മറ്റ് ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും.

Story Highlights: Director vivek about mohanlal movie

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!