ബോളിവുഡിന് ആശ്വസമായി ‘ദൃശ്യം 2’; ചിത്രം വൻ ഹിറ്റിലേക്ക്
തുടർച്ചയായ പരാജയങ്ങളിൽ തളർന്ന ബോളിവുഡിന് വലിയ ആശ്വസമാവുകയാണ് അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2.’ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന ചിത്രം വലിയ ഹിറ്റിലേക്കും നീങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ആദ്യ ആഴ്ച്ച ഇന്ത്യയില്‍ നിന്ന് മാത്രമായി 154.49 കോടിയാണ് നേടിയിരിക്കുന്നത്. പ്രേക്ഷകരോടൊപ്പം നിരൂപകരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ട്രെയ്ലർ വലിയ ശ്രദ്ധ നേടിയിരുന്നു. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം ശ്രിയ ശരണ്‍, തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബർ 18 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കൊവിഡിന് ശേഷം വിജയ ചിത്രങ്ങൾ കുറഞ്ഞ ഹിന്ദി സിനിമ ലോകത്ത് ദൃശ്യം 2 വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് തന്നെയാണ് പ്രേക്ഷകരും സിനിമ ലോകവും കരുതുന്നത്.
#Drishyam2 is displaying strong legs at the #BO… Should hit ₹ 175 cr in *Weekend 3*, while the DOUBLE CENTURY should happen in *Week 3* [weekdays] or *Weekend 4*… [Week 2] Fri 7.87 cr, Sat 14.05 cr, Sun 17.32 cr, Mon 5.44 cr, Tue 5.15 cr. Total: ₹ 154.49 cr. #India biz. pic.twitter.com/MDFTfoYVbd
— taran adarsh (@taran_adarsh) November 30, 2022
അതേ സമയം ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ആദ്യ ഭാഗം വലിയ ഹിറ്റായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറിയിരുന്നു.
Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ
ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമേ സിംഹള, ചൈനീസ് ഭാഷകളിലും പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് മലയാളം ഒറിജിനലിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തിയിരുന്നു. ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലും തമിഴില്‍ ‘പാപനാശം’ എന്ന പേരിലുമായിരുന്നു ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങിയത്.
Story Highlights: Drishyam 2 super hit