‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

November 30, 2022

ജയറാമും പാർവതിയും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ്. കൂടാതെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും പങ്കുവയ്ക്കുന്നതിലൂടെയും ആളുകളിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, ജയറാമിന് രസകരമായ ഒരു പണികൊടുത്തിരിക്കുകയാണ് കാളിദാസ്.

അടുത്തിടെ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ലോഞ്ചിംഗ് ചടങ്ങിൽ ജയറാം നടൻ പ്രഭുവിനെ അനുകരിച്ചിരുന്നു. പ്രഭു, സംവിധായകൻ മണിരത്നത്തോട് ‘മണി, പസിക്കിത് മണി’ എന്ന് പറയുന്നതാണ് ജയറാം അനുകരിച്ചത്. ഒരു ഹോട്ടലിൽ അമ്മയ്ക്കും അച്ഛനും ഒപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോൾ അവിടുത്തെ ജീവനക്കാരനെകൊണ്ട് ഈ ഡയലോഗ് കാളിദാസ് പറയിച്ചു.

ചിരിയോടെ കൈകൂപ്പുന്ന ജയറാമിനെയും പൊട്ടിച്ചിരിക്കുന്ന പാർവതിയെയും വിഡിയോയിൽ കാണാം. അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത അപരൻ 32 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ജയറാം പങ്കുവെച്ച കുറിപ്പിലും പാർവതിയുമായുള്ള ആദ്യ കൂടികാഴ്ചയെക്കുറിച്ചുണ്ടായിരുന്നു.

Read Also: ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി

പിന്നീട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.

Story highlights- jayaram and kalidas funny prank video