അമ്മക്കുട്ടിക്ക് പിറന്നാൾ; ഹൃദ്യമായ ആശംസയുമായി മക്കൾ

November 4, 2022

മല്ലിക സുകുമാരന് പിറന്നാൾ ഇത്തവണയും പതിവുപോലെ കുടുംബസമേതം ആഘോഷിക്കാൻ സാധിച്ചില്ലെങ്കിലും ആശംസകൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. മനോഹരമായ ആശംസകളാണ് മക്കളും കൊച്ചുമക്കളുമെല്ലാം മല്ലിക സുകുമാരനായി പങ്കുവെച്ചത്. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണിമ, സുപ്രിയ തുടങ്ങിയവർ മല്ലികയ്ക്ക് ഹൃദ്യമായ ആശംസയുമായി എത്തി.

ഇത്തവണ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയുടെ തിരക്കിലാണ് മല്ലിക സുകുമാരൻ. പരമ്പര ജനപ്രിയത നേടി മുന്നേറുകയാണ്. 1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. കൊച്ചുമക്കൾക്കൊപ്പം രസകരമായ നിമിഷങ്ങളും മല്ലിക സുകുമാരൻ പങ്കുവയ്ക്കാറുണ്ട്. 

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

സമൂഹമാധ്യമങ്ങളിൽ സജീവമായ മല്ലിക സുകുമാരൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. മക്കളെ പോലെ തന്നെ മരുമക്കളെയും പരിഗണിക്കുന്ന മല്ലിക സുകുമാരൻ പൂർണിമയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അമ്മയാണ്.

Story highlights- family wishes mallika sukumaran on her birthday