ഗ്രാമമായി മാറിയ നക്ഷത്രാകൃതിയിലുള്ള മനോഹര കോട്ട
ലോകമെമ്പാടുമുള്ള നക്ഷത്ര കോട്ടകൾ എന്നും ലോകത്തിന് മുന്നിൽ വിസ്മയമായി മാറാറുണ്ട്. സാധാരണ കോട്ടകളിൽ നിന്നും വ്യത്യസ്തമായി നക്ഷത്രാകൃതിയിലുള്ള കോട്ടയുടെ നിർമാണത്തിന് പിന്നിൽ ശത്രുക്കളിൽ നിന്നും കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന കാരണമായിരുന്നു. പീരങ്കിയിൽ നിന്നുള്ള പ്രത്യാഘാതങ്ങൾക്കെതിരായ പ്രതിരോധം സൃഷ്ടിക്കാനും കോട്ടയ്ക്കകത്തുള്ളവർക്ക് മികച്ച സംരക്ഷണവും യുദ്ധക്കളത്തിന്റെ മികച്ച കാഴ്ചകളും നക്ഷത്ര കോട്ടകളുടെ പ്രത്യേകതയായിരുന്നു.
ഒരു നക്ഷത്ര കോട്ടയുടെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ഉദാഹരണങ്ങളിലൊന്നാണ് ഫോർട്ട് ബോർട്ടാഞ്ചെ. നെതർലണ്ടിൽ സ്ഥിതി ചെയ്യുന്ന കോട്ട 1593 ലാണ് നിർമ്മിച്ചത്. 1851 ൽ ഇത് ഒരു കോട്ടയിൽ നിന്നും ഗ്രാമത്തിലേക്ക് വളർന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നിന്ന് വന്ന ആക്രമണകാരികളുടെ കാഴ്ച കാവൽക്കാർക്ക് നൽകുന്നതിന് രൂപകൽപ്പന ചെയ്തതാണ് അഞ്ചു വശങ്ങളുള്ള ഈ കോട്ട.
ചരിത്രപ്രാധാന്യമുള്ള പള്ളികൾ, കോബ്ലെസ്റ്റോൺ തെരുവുകൾ, കാറ്റാടി മില്ലുകൾ, അതിശയകരമായ പാലങ്ങൾ, 11 ഏക്കർ പെന്റഗണിൽ പരന്നുകിടക്കുന്ന പഴയ സൈനിക ബാരക്കുകൾ എന്നിവകൊണ്ട് കോട്ട പൂർണമായും സംരക്ഷിക്കപ്പെടുന്നു. എൺപതുവർഷത്തെ യുദ്ധ ചരിത്രത്തിൽ ഡച്ചുകാരെ സഹായിക്കാനായി വില്യം സൈലന്റ് ആദ്യം നിർമ്മിച്ച ബർട്ടാഞ്ചെ കോട്ട ചതുപ്പുനിലമുള്ള ഒരു കായലിനാൽ ചുറ്റപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ശത്രുക്കൾക്ക് നേരിട്ട് പ്രവേശിക്കാനും സാധ്യമല്ലായിരുന്നു.
Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്
1851 ആയപ്പോഴേക്കും ഇവിടം ഒരു സൈനികേതര ഗ്രാമമായി മാറി. അവിടെ ഏകദേശം 100 വർഷത്തോളം ആളുകൾ ജീവിച്ചിരുന്നു. എന്നാൽ 1950 കളിലും 60 കളിലും, തൊഴിൽ പ്രതിസന്ധി എത്തിയതോടെ ബോർട്ടാഞ്ചെ ഒരു ഓപ്പൺ എയർ ചരിത്ര മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോഴും ഇവിടെ പഴയ യുദ്ധകാലത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നു. എല്ലാ ജൂണിലും ഒരു യുദ്ധം കോട്ടയിൽ പുനരവതരിപ്പിക്കും. മരംകൊണ്ടുള്ള കുതിരയുൾപ്പെടെ ഒട്ടേറെ പഴയ യുദ്ധകാല സാമഗ്രികൾ ഈ യുദ്ധത്തിൽ അണിനിരക്കും.
Story highlights- Fort Bourtange