ഒപ്പനയുടെ ലഹരിയിൽ കർട്ടൻ വീണത് പോലും അറിഞ്ഞില്ല; മൊഞ്ചുള്ളൊരു കാഴ്ച
കുഞ്ഞുങ്ങൾ എന്നും നിഷ്കളങ്കതയുടെയും കുറുമ്പിന്റെയുമെല്ലാം പര്യായമാണ്. അതിനാൽ തന്നെ അവരുടെ പുഞ്ചിരിയിൽ തുടങ്ങി ചെറുതും വലുതുമായ കാര്യങ്ങളിൽ കാഴ്ചക്കാർക്ക് ഓമനത്തം തോന്നും. അത്തരമൊരു മനോഹരമായ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒപ്പനയുടെ ഒരു ടീമാണ് ചിരിപടർത്തി വേദിയിലുള്ളത്.
ഒരുകൂട്ടം കുഞ്ഞു മിടുക്കികളാണ് മണവാട്ടിക്കൊപ്പം കൈകൊട്ടി പാട്ടുപാടി വേദിയിൽ എത്തിയിരിക്കുന്നത്. മണവാട്ടിയും ഒരു കുഞ്ഞുവാവയാണ്. എല്ലാവരും ചേർന്ന് മുൻപ് പഠിച്ചുവെച്ചപോലൊക്കെ വേദിയിൽ അവതരിപ്പിക്കുന്നുണ്ട്. ഒപ്പന കളിച്ച് കയ്യൊക്കെ കൊട്ടി കർട്ടനു തൊട്ടുതാഴെ വരെ ഈ മിടുക്കികൾ എത്തി. സദസിന്റെ പ്രോത്സാഹനവും കൂടിയായപ്പോൾ കുറച്ചുപേർ കർട്ടൻ വീണതുപോലും അറിഞ്ഞില്ല.
Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്
കൂട്ടത്തിലുള്ള ഒരു മിടുക്കി ഓടിയെത്തി കർട്ടൻ വീഴുന്നു എന്ന് ആംഗ്യം കാണിക്കുന്നതൊക്കെ വിഡിയോയിൽ കാണാം. വളരെ രസകരമാണ് ഈ മനോഹരമായ ഒപ്പന. വളരെ കൗതുകംനിറഞ്ഞ കാഴ്ചകളുടെ കലവറയാണ് സോഷ്യൽ മീഡിയ. രസകരവും, പൊട്ടിച്ചിരിപ്പിക്കുന്നതും ആവേശം പകരുന്നതുമായ നിരവധി കാഴ്ചകൾ ദിവസേന ആളുകളിലൂടെ കടന്നുപോകുന്നുണ്ട്. അവയിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നതാണ് കൊച്ചുകുട്ടികളുടെ പാട്ടുകളും നൃത്തവുമെല്ലാം. മാത്രമല്ല, അവരുടെ സംസാരവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.
Story highlights- funny oppana performance