2014 ലെ മിന്നും താരം മരിയോ ഗോട്സെ ടീമിൽ; ലോകകപ്പിനായി ജർമ്മനി ഒരുങ്ങി
2014 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ സ്വപ്നങ്ങളെ ഇല്ലാതാക്കി ജർമനിക്ക് കപ്പ് നേടിക്കൊടുത്ത താരമാണ് മരിയോ ഗോട്സെ. നിർണായക സമയത്ത് താരം നേടിയ ഗോളാണ് ജർമ്മനിയെ ലോകചാമ്പ്യന്മാർ ആക്കിയത്. ഇടക്കാലത്ത് ടീമിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ഗോട്സെ. ഇപ്പോൾ താരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ലോകകപ്പിനുള്ള ജർമ്മൻ ടീമിനെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കേറ്റ ഫ്ലോറൻ വെർട്സും മർക്കോ റൂയിസും ടീമിൽ ഇടം നേടിയില്ല. ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ 17കാരൻ യുസുഫ മോകോകൊയും ജർമ്മൻ ടീമിലുണ്ട്. പരുക്കിലല്ലാത്ത പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടംപിടിച്ചപ്പോൾ ടിമോ വെർണർ, മാറ്റ് ഹമ്മൽസ് എന്നിവരെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഒഴിവാക്കി. മാനുവൽ ന്യൂയർ തന്നെയാണ് ഗോൾ കീപ്പർ. ടെർ സ്റ്റേഗൻ, കെവിൻ ട്രാപ്പ് എന്നിവർ മറ്റ് ഗോൾ കീപ്പർമാരാവും. റൂഡിഗർ, മുള്ളർ, ഗോരട്സ്ക, ഗുണ്ടോഗൻ, കിമ്മിച്ച്, മുസ്യാല, സാനെ, ഹാവെർട്സ്, നാബ്രി തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്.
സ്പെയിൻ, കോസ്റ്റാറിക്ക, ജപ്പാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ജർമ്മനി. നവംബർ 20 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ജപ്പാനെതിരെ ഈ മാസം 23 നാണ് ജർമ്മനിയുടെ ആദ്യ കളി. 28ന് സ്പെയിനിനെയും ഡിസംബർ 2 ന് കോസ്റ്റാറിക്കയെയും ജർമ്മനി നേരിടും.
Read More: “സഞ്ജു ചേട്ടാ ഹാപ്പി ബര്ത്ത്ഡേ ടു യൂ..”; സഞ്ജു സാംസണ് പിറന്നാളാശംസയുമായി ഒരു കുട്ടി ആരാധകൻ…
അതേ സമയം വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി പറഞ്ഞിരുന്നു. ദിവസങ്ങളെണ്ണിയാണ് താൻ കാത്തിരിക്കുന്നതെന്നും വലിയ രീതിയിൽ ആകാംക്ഷയും പേടിയുമുണ്ടെന്നും മെസി കൂട്ടിച്ചേർത്തു. ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു മെസിയുടെ പ്രതികരണം.
Story Highlights: German squad for qatar world cup