ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിതമായി വിവാഹാഭ്യർത്ഥന- വിഡിയോ പങ്കുവെച്ച് നടി വൈഷ്ണവി
ജൂൺ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് വൈഷ്ണവി. രജീഷ് വിജയൻ അവതരിപ്പിച്ച ജൂൺ എന്ന കഥാപാത്രത്തിന്റെ ഉറ്റസുഹൃത്തായി എത്തിയ വൈഷ്ണവി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു. ഭയാനകം എന്ന സിനിമയിലൂടെ 2018ലാണ് വൈശനവിയുടെ അരങ്ങേറ്റം. ഇപ്പോഴിതാ, ജീവിതത്തിൽ സംഭവിച്ച മനോഹരമായ ഒരു മുഹൂർത്തം പങ്കുവെച്ചിരിക്കുകയാണ് വൈഷ്ണവി.
ഫോട്ടോഷൂട്ട് എന്ന പേരിൽ ഒരു കടൽത്തീരത്ത് എത്തിയ വൈഷ്ണവിയെ കാത്തിരുന്നത് അപ്രതീക്ഷിതമായ വിവാഹ അഭ്യർത്ഥനയാണ്. ഫോട്ടോഷൂട്ടിനിടയിൽ ദീർഘകാല സുഹൃത്തായ രാഘവ് നന്ദകുമാറാണ് നടിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ‘ഫോട്ടോഷൂട്ട് പെട്ടെന്ന് ‘വിൽ യു മാരി മീ’ നിമിഷങ്ങളായി മാറിയാൽ എന്ത് സംഭവിക്കും?’- വിഡിയോ പങ്കുവെച്ചുകൊണ്ട് വൈഷ്ണവി കുറിക്കുന്നു.
2018-ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയലോകത്തേക്ക് എത്തിയത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ അഞ്ചോളം സിനിമകളിലും വേഷമിട്ടു. ജൂണിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധേയമായത്.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
രജിഷ വിജയൻ മൂന്ന് വ്യത്യസ്ഥ ലുക്കുകളിൽ എത്തിയ ചിത്രമാണ് ജൂൺ. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
Story highlights- june movie actress vyshnavi prposal video