35 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കമൽ ഹാസൻ-മണി രത്നം ചിത്രം
ലോക സിനിമയിലെ തന്നെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്ന ചിത്രമാണ് കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നായകൻ.’ മണി രത്നമാണ് ചിത്രം സംവിധാനം ചെയ്തത്. അതിന് ശേഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനും സംവിധായകനും വീണ്ടും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി ആരാധകരും വലിയ കാത്തിരിപ്പിലായിരുന്നു.
35 വർഷങ്ങൾക്ക് ശേഷം ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. മണി രത്നവും കമൽ ഹാസനും ഒരുമിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. മണി രത്നം തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഏ.ആർ റഹ്മാനാണ്.
കമൽ ഹാസനും മണി രത്നവും ഏ.ആർ റഹ്മാനും ആദ്യമായാണ് ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മണി രത്നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകള്‍ ചേർന്നാണ് ഇപ്പോൾ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണിത്. 2024 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
#KH234#Ulaganaygan #KamalHaasan @ikamalhaasan #ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @RedGiantMovies_ @turmericmediaTM https://t.co/BPRa2Mm7c7
— Madras Talkies (@MadrasTalkies_) November 6, 2022
Read More: ഒരക്ഷരം മിണ്ടില്ല; പക്ഷേ ടിക് ടോക്കിൽ ഒരു പോസ്റ്റിന് ഈ ചെറുപ്പക്കാരൻ നേടുന്നത് ആറുകോടി രൂപ!
അതേ സമയം ബോക്സോഫീസിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയോളം എത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ബോക്സോഫീസിൽ ചരിത്രം കുറിച്ചതിനൊപ്പം പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് വലിയ പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനും നേടിയിരുന്നു.
Story Highlights: Kamal hasan-mani rathnam movie after 35 years