ആശ ശരത്തും മകളും ഒരുമിക്കുന്ന ‘ഖെദ്ദ’, ആദ്യ ഗാനം പുറത്തിറങ്ങി

November 25, 2022

ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്‌ത മനോജ് കാനയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഖെദ്ദ.’ പ്രശസ്‌ത നടി ആശ ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ആശ ശരത്തിന്റെ മകൾ ഉത്തര ശരത് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ്. ശ്രീവത്സന്‍ ജെ മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ “അണിയറയിൽ..” എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഉത്തര ശരത് ആശ ശരത്തിന്റെ മകളായി തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഡിസംബര്‍ 2 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രതാപ് പി നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ബിജി ബാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. എഡിറ്റിംഗ്: മനോജ് കാനോത്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, ആര്ട്ട് ഡയറക്ഷൻ: രാജേഷ് കൽപത്തൂർ, കോസ്‌റ്റ്യുമ് ഡിസൈൻ: അശോകൻ ആലപ്പുഴ, മേക്കപ്പ്: പട്ടണം ഷാ, പിആർഒ: മഞ്ജു ഗോപിനാഥ്.

Story Highlights: Khedda first song released

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!