പച്ചക്കിളിയായി മാളവിക ജയറാം- മനോഹര ചിത്രങ്ങൾ

മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്. അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മാളവിക. ‘മായം സെയ്തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക വേഷമിട്ടിരിക്കുന്നത്.
ഇപ്പോഴിതാ, മാളവികയുടെ മനോഹരമായ ഒരു ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇളംപച്ച സാരിയിൽ മനോഹരിയായ ചിത്രങ്ങളാണ് മാളവിക ജയറാം പങ്കുവെച്ചിരിക്കുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.
അടുത്തിടെ അഭിനയകളരിയിൽ പങ്കെടുക്കുന്ന മാളവികയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച അഭിനയകളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയകളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ എന്നിവരടക്കമുള്ള പരിപാടിയിലാണ് മാളവികയും പങ്കെടുത്തത്.
അതേസമയം സ്പോർട്സിൽ താത്പര്യമുള്ള മാളവിക അടുത്തിടെ കൊച്ചിയിൽ നടന്ന വനിത സെലിബ്രിറ്റി ഫുട്ബോൾ ലീഗിലും പങ്കെടുത്തിരുന്നു. എന്നാൽ താരത്തിന്റെ സിനിമ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
Story highlights- malavika jayaram saree photoshoot