‘നീ എന്റെ പ്രിയപ്പെട്ട ശ്രോതാവാണ്, എന്റെ ഏറ്റവും വലിയ ചിയർ ലീഡർ’-ഹൃദ്യമായ കുറിപ്പുമായി മാളവിക മോഹനൻ
മലയാളത്തിലും തമിഴകത്തും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി സഹോദരനായി പങ്കുവെച്ച പിറന്നാൾ ആശംസ ശ്രദ്ധനേടുകയാണ്. മാളവികയുടെ ഇളയസഹോദരനാണ് ആദിത്യ. മാളവിക മോഹനൻ തന്റെ കുഞ്ഞു സഹോദരൻ ആദിത്യ മോഹനനൊപ്പം എടുത്ത രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് ഒരു കുറിപ്പെഴുതി.
‘അത്ര കുഞ്ഞല്ലാത്ത എന്റെ കുഞ്ഞനിയനോട്- നിങ്ങൾ വളർന്നുവന്ന വ്യക്തിത്വം കാണുന്നത് അതിശയകരവും പ്രചോദനകരവുമാണ്. അതിശയം, അഭിനിവേശം, സംവേദനക്ഷമത, ജിജ്ഞാസ, സ്നേഹം, കഴിവ് എന്നിവ നിറഞ്ഞതാണ്. വളരെയധികം കഴിവുകൾ.. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ എത്രമാത്രം വഴക്കിട്ടിരുന്നുവെന്ന് ഞാൻ ഓർക്കുന്നു, ഒടുവിൽ ഞങ്ങൾ രണ്ടുപേരും മുതിർന്നവരായപ്പോഴാണ് അടുത്തിടപഴകാൻ തുടങ്ങിയത്. നീ എന്റെ പ്രിയപ്പെട്ട ശ്രോതാവാണ്, എന്റെ ഏറ്റവും വലിയ ചിയർ ലീഡർ (അമ്മയ്ക്ക് വലിയ മത്സരം തന്നെയാണ് നീ), എന്റെ ഹ്യൂമൻ വിക്കിപീഡിയ, ഏത് മോശം സാഹചര്യത്തിലും എന്റെ ആശ്വാസ തലയണയും.. എന്റേത് മാത്രം. പ്ലെയിൻ ഓൾഡ് മൈൻ ..അവിശ്വസനീയമായ ആൺകുട്ടി, ജന്മദിനാശംസകൾ’
Read Also: പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം
വിക്കി കൗശൽ ഉൾപ്പെടെ നിരവധി താരങ്ങൾ സഹോദരന് ആശംസകൾ നേർന്നു. “ആദിക്ക് ഏറ്റവും നല്ല ജന്മദിനാശംസകൾ!!! ഒരുപാട് സ്നേഹം സഹോദരാ ‘- വിക്കി കൗശൽ എഴുതി. മാളവിക മോഹനനും വിക്കി കൗശലും കുടുംബപരമായി സുഹൃത്തുക്കളാണ്.അതേസമയം, മാളവിക മോഹനൻ ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിലാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’ ഫെയിം നടൻ മാത്യു തോമസിനൊപ്പമാണ് മാളവിക പ്രധാന വേഷത്തിൽ എത്തുന്നത്.
Story highlights- malavika mohanan pens sweet birthday note for brother adithya