ജേർണലിസത്തിൽ കോളേജ് ടോപ്പർ- ഗ്രാജുവേഷൻ ചടങ്ങിൽ താരമായി നടി മാളവിക

ബിരുദാനന്തര ബിരുദ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ നടി മാളവിക നായർ ബിരുദദാന ചടങ്ങിലെ ചില അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നടി ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. കോളേജ് ടോപ്പറുമാണ് താരം. സെന്റ് തെരേസാസിൽ പഠനം പൂർത്തിയാക്കിയ മാളവിക ഹൃദ്യമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
‘എത്ര അവിശ്വസനീയമായ യാത്രയാണ് ഞാൻ നടത്തിയതെന്ന് ഓർമ്മിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ് ഇന്ന്. എന്റെ അധ്യാപകരുടെ അപാരമായ പിന്തുണക്കും പ്രോത്സാഹനത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്.
ഒപ്പം എപ്പോഴും എന്റെ സ്ഥിരമായ പിന്തുണാ സംവിധാനമായതിന് എന്റെ സുഹൃത്തുക്കൾക്കും. നന്ദി, എനിക്ക് ഒരുപാട് മനോഹരമായ ഓർമ്മകൾ തന്നതിന് STC! അഭിമാനിയായ തെരേസിയൻ എന്നും എന്നേക്കും ☺️ എന്റെ സ്വപ്നങ്ങളിൽ എപ്പോഴും വിശ്വസിക്കുകയും എന്നെ പ്രേരിപ്പിക്കുകയും ചെയ്തതിന് എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടനും ഒരു വലിയ നന്ദി, നിങ്ങൾക്ക് അഭിമാനിക്കാൻ ഉള്ളത് സമ്മാനിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ഒടുവിൽ അത് മധുരമായ ഒരു തുടക്കത്തിലേക്കുള്ള ഒരു മധുരപര്യവസാനമാണ്!- നടി കുറിക്കുന്നു.
സെന്റ് തെരേസാസിലായിരുന്നു മാളവിക ഡിഗ്രിയും പൂർത്തിയാക്കിയത്. ‘കറുത്ത പക്ഷികൾ’, ‘യെസ് യുവർ ഓണർ’ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മാളവിക നായർ മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട മുഖമാണ്. മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5: ദി ബ്രെയിൻ’ ആയിരുന്നു മാളവികയുടെ സമീപകാല റിലീസ്.മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയൊക്കെയാണ് മറ്റു ചിത്രങ്ങൾ.
Story highlights- Malavika Nair shares graduation day photos