3.8 കോടി രൂപ മുടക്കി നിർമിച്ച ഗുണനിലവാരമില്ലാത്ത റോഡ് കൈകൊണ്ട് പൊളിച്ച് മനുഷ്യൻ!അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം- വിഡിയോ
റോഡുകളുടെ ഗുണനിലവാരമില്ലായ്മ വളരെയധികം ചർച്ചചെയ്യപ്പെടാറുള്ള ഒന്നാണ്. ള്ള നാട്ടിലെയും പ്രധാന പ്രശ്നവും ഇതാണ്. എന്നാൽ വിദേശത്ത് ഏറ്റവും അടിസ്ഥാനപരമായി അവർ കണക്കാക്കുന്ന ഒന്നാണ് റോഡുകളുടെ ഉറപ്പ്. ഇന്ത്യയിൽ ഇന്നും അതിനു മാറ്റമുണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഒരു സംഭവം.
ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ 3.8 കോടി രൂപ ചെലവിൽ നിർമിക്കപ്പെട്ട നിർമാണത്തിലിരിക്കുന്ന റോഡ്, വകുപ്പുതല അഴിമതി തുറന്നുകാട്ടാൻ വെറും കയ്യോടെ ഒരാൾ പൊളിച്ചിരിക്കുകയാണ്. ഏഴ് കിലോമീറ്റർ നീളമുള്ള റോഡ് പുരൻപൂരിനെ യുപിയിലെ ഭഗവന്തപൂർ ഗ്രാമവുമായി ബന്ധിപ്പിക്കുന്നതാണ്.
प्रचार: यूपी विकास में नंबर वन है।
— Sandeep Singh 🇮🇳 (@KaunSandeep) November 13, 2022
सच्चाई: पीलीभीत में 3.80 करोड़ की सड़क बनी। सड़क क्या बनी, मलबा बिखेरा गया जिसे जनता झाड़ू से बुहार कर कचरे की तरह बटोर ले।
भाजपा भ्रष्टाचार और लूट का पर्याय बन चुकी है। pic.twitter.com/6tkyJneFGM
സംഭവത്തിനെക്കുറിച്ചുള്ള വിഡിയോയിൽ ഭഗവന്തപൂർ സ്വദേശി തന്റെ കൈകൾ ഉപയോഗിച്ച് റോഡിന്റെ ദുർബലമായ പാളി കീറുന്നത് കാണിക്കുന്നു. 3 കോടി 80 ലക്ഷം രൂപ പൊതുപണം മുടക്കി റോഡ് നിർമിക്കാൻ ടെൻഡർ നൽകിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം.
Read Also: മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്ഖന് പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു
വിഷയം അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും തുടർന്ന് സ്ഥലം സന്ദർശിച്ച് ഗുണനിലവാരമില്ലാത്ത റോഡ് നന്നാക്കിയെന്നും റൂറൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എൻജിനീയർവ്യക്തമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. വാഹനം ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച പുതുതായി നിർമിച്ച റോഡ് തകർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇങ്ങനെയൊരു പ്രതിഷേധം ആരംഭിച്ചത്.
Story highlights- Man in Pilibhit rips up poor-quality road