പർവ്വതങ്ങൾക്ക് മുകളിലെ കുത്തനെയുള്ള പാറകളിൽ ഊഞ്ഞാൽ കെട്ടി ആടുന്ന യുവാവ്- അവിശ്വസനീയമായ കാഴ്ച
ശ്വാസമടക്കിപിടിച്ചു കണ്ടിരിക്കുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. അവിശ്വസനീയമെന്നു തോന്നുന്ന ഇത്തരം കാഴ്ചകൾ ഇപ്പോഴും ചർച്ചയാകാറുമുണ്ട്. എന്നാൽ, അത്ഭുതപ്പെടണോ ഭയപ്പെടണോ എന്നുപോലും ആശങ്ക ഉളവാക്കുന്ന തരത്തിലുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
ഈ വിഡിയോയിൽ, ഒരു സാഹസികനായ യുവാവ് ഊഞ്ഞാലിൽ ഇരിക്കുന്നത് കാണാം. ഊഞ്ഞാൽ ആടുന്നത് എങ്ങനെ സാഹസികതയാകും എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലേ?. ഉയർന്ന പർവ്വതത്തിന്റെ മുകളിൽ ഊഞ്ഞാൽ കെട്ടിയിരിക്കുന്നു. ഒരു GoPro-യിൽ പകർത്തിയ വിഡിയോ, പ്രദേശത്തിന്റെ വിശാലദൃശ്യം നൽകുന്നുണ്ട്. ഉയരങ്ങളെ ഭയപ്പെടുന്ന ആളുകൾക്ക് ഈ ഊഞ്ഞാലാട്ടം അത്ര രസകരമായിരിക്കില്ല.
പർവ്വതത്തിന് മുകളിലുള്ള കുത്തനെയുള്ള പാറക്കൂട്ടത്തിലാണ് യുവാവ് ഊഞ്ഞാൽ കെട്ടിയിരിക്കുന്നത്. മാത്രമല്ല, സമ്മിശ്രമായ പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. എങ്ങനെ അദ്ദേഹം ആ ഊഞ്ഞാൽ കെട്ടി എന്നത് പലർക്കും കൗതുകം സമ്മാനിക്കുമ്പോൾ, എത്രത്തോളം അപകടകരമാണ് ഈ കാഴ്ച എന്നത് ചിലർ ചൂണ്ടികാണിക്കുന്നു.
Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സാഹസീകതയെ ഇഷ്ടപ്പെടുന്ന നിരവധിപ്പേരെ നമുക്ക് പരിചിതമാണ്. അങ്ങനെ മുൻപും ഇത്തരത്തിലുള്ള കാഴ്ചകൾ ശ്രദ്ധനേടിയിരുന്നു. ദുബായിലെ ഏറ്റവും ഉയരമുള്ള ക്രെയിനിനുമുകളിൽ, അതായത് ഏകദേശം 1280 അടി ഉയരത്തിലുള്ള ക്രെയിനിൽ തൂങ്ങിക്കിടക്കുന്ന ആദം ലോക്ക്വ്ഡ് എന്ന യുവാവ് ഒരേ സമയം കൗതുകവും അമ്പരപ്പും സമ്മാനിച്ചിരുന്നു.
Story highlights- man sleeping in a hammock tied on a high mountain