അച്ഛന്, പാപ്പുവും പാറുവും എഴുതുന്നത്..- ചെറുപ്പത്തിലെഴുതിയ കത്ത് പങ്കുവെച്ച് നമിത

November 26, 2022

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ, അച്ഛന് ചെറുപ്പത്തിൽ എഴുതിയ ഒരു കത്ത് പങ്കുവയ്ക്കുകയാണ് നടി. അമ്മയുടേയും അച്ഛന്റെയും വിവാഹവാര്ഷികത്തിനാണ് ഹൃദ്യമായ കുറിപ്പിനൊപ്പം നടി കത്ത് പങ്കുവെച്ചത്.

,അച്ഛൻ ഖത്തറിൽ ജോലി ചെയ്യുന്ന കാലത്ത് ഞാനും പാറുവും ചേർന്ന് എഴുതിയതാണ് ഈ കത്ത്. അമ്മ അച്ഛനോടുള്ള വാത്സല്യം പ്രകടിപ്പിച്ച് കത്തുകൾ എഴുതുന്ന കാലമായിരുന്നു അത്, എന്റെ ആദ്യത്തെ ഹീറോ പെൻ ഉപയോഗിച്ച് അച്ഛനെ എത്രമാത്രം മിസ് ചെയ്തുവെന്ന് എഴുതാൻ ഞാൻ വിശ്രമമില്ലാതെ കാത്തിരിക്കും. ഞാൻ ഈ കത്ത് എഴുതുമ്പോൾ പാറുവും ഞാനും കടുത്ത അലർജിയുമായി മല്ലിടുകയായിരുന്നുവെന്ന് ഞാൻ വ്യക്തമായി ഓർക്കുന്നു. എന്നിരുന്നാലും, ആ കാലഘട്ടത്തിൽ ഞങ്ങൾ നേരിട്ട ദുരവസ്ഥകളൊന്നും ഞങ്ങൾ അച്ഛനെ അറിയിച്ചിട്ടില്ല. കാലങ്ങൾക്ക് മുമ്പ് എഴുതിയ ഈ കത്ത് അമ്മ കാണിച്ചുതന്നപ്പോൾ കണ്ണീരണിഞ്ഞു. നാളെ അവരുടെ 27-ാം വിവാഹ വാർഷികമാണ്. നിങ്ങളെ രണ്ടുപേരെയും ഞങ്ങളുടെ മാതാപിതാക്കളായി ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവതികളാണ് .. നിങ്ങളെ ഞങ്ങൾക്ക് നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങൾ ഒരു ഉയർന്ന കുടുംബത്തിൽ നിന്നല്ല വന്നത്. എന്നിരുന്നാലും, നമ്മുടെ മാതാപിതാക്കൾ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഉയർച്ച താഴ്ചയുടെ വഴിയിലൂടെ ഞാനും പാറുവും നിങ്ങൾക്ക് അരികിലുണ്ടാകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. അച്ചയ്ക്കും അമ്മയ്ക്കും വിപുലമായ വാർഷിക ആശംസകൾ ..’ഞാൻ എപ്പോഴും എന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം’.

Read Also: “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു

സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൃത്ത വിഡിയോകൾക്ക് പുറമെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം നമിത പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Story highlights- namitha pramod’d old letter to father

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!