വീട്ടിലെ സഹായിയുടെ 4 ലക്ഷം രൂപയുടെ കടം നയൻതാര വീട്ടി- അഭിമാനത്തോടെ പങ്കുവെച്ച് വിഘ്നേഷ് ശിവന്റെ അമ്മ
തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ നയൻതാരയും വിഘ്നേഷ് ശിവനും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിഘ്നേഷ് ശിവനിലൂടെയാണ് നയൻതാരയുടെയും വിശേഷങ്ങൾ ആളുകളിലേക്ക് എത്തുന്നത്. ദമ്പതികൾ 2022 ജൂണിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹിതരായിരുന്നു. ഈ വർഷം ഒക്ടോബറിൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു. കുഞ്ഞുങ്ങളുടെ വിശേഷവും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നയൻതാരയെക്കുറിച്ച് വിഘ്നേഷ് ശിവന്റെ ‘അമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഒരു അഭിമുഖത്തിലാണ് നയൻതാരയുടെ എളിമയെക്കുറിച്ച് ‘അമ്മ മനസ് തുറന്നത്. എന്റെ മകൻ ഒരു വിജയിയായ സംവിധായകനാണ്, എന്റെ മരുമകൾ നയൻതാര ഒരു മികച്ച നായികയാണ്; അവർ രണ്ടുപേരും കഠിനാധ്വാനം ചെയ്യുന്നു. നയൻതാരയുടെ വീട്ടിൽ എട്ട് പേർ ജോലി ചെയ്യുന്നുണ്ട് – അവരിൽ ഒരാൾക്ക് നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ശരിക്കും വിഷമാവസ്ഥയിലായി, നയൻതാര ഉടൻ പണം നൽകി അവരുടെ കടം തീർക്കാൻ പറഞ്ഞു. അത്തരത്തിലുള്ള പണം പെട്ടെന്ന് നൽകുന്നതിന് നിങ്ങൾക്ക് വലിയ ഹൃദയവും ദയയും ഉണ്ടായിരിക്കണം.
നയൻതാരയുടെ അമ്മ കേരളത്തിൽ നിന്ന് വന്നപ്പോൾ തന്റെ വീട്ടുജോലിക്കാരിക്ക് രണ്ട് സ്വർണ്ണ വളകൾ സമ്മാനിച്ചതായും വിഘ്നേഷ് ശിവന്റെ അമ്മ വെളിപ്പെടുത്തി. നയൻതാര തന്റെ വീട്ടുജോലിക്കാർക്ക് പലപ്പോഴും സമ്മാനങ്ങൾ നൽകുന്നതിനാൽ അവർ വലിയ വിശ്വാസ്ഥർ ആണെന്നും പറയുന്നു.
Read Also: 1960- കളിലെ കുട്ടികൾ 2000-ലെ ജീവിതം പ്രവചിക്കുന്ന വിഡിയോ- അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ
നയൻതാരയും വിഘ്നേഷ് ശിവനും ഏതാനും വർഷങ്ങൾ പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെയാണ് അവർ കുട്ടികളെ സ്വീകരിച്ചത്. അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ സിനിമയിൽ പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 മധ്യത്തോടെ ജവാൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story highlights- Nayanthara’s mother-in-law about her