ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ നവംബർ 24 മുതൽ തിയേറ്ററുകളിൽ !

November 23, 2022

ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ നവംബർ 24 മുതൽ തിയേറ്ററുകളിലെത്തും. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ക്ലീൻ യു’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് പ്രദീപ് കുമാർ കാവുംന്തറയാണ്.

ഗ്രാമീണ പശ്ചാത്തലത്തിൽ രാഷ്ട്രീയം, പ്രണയം, നർമ്മം, സം​ഗീതം എന്നിവയ്ക്ക് പ്രാധാന്യം നൽകി‍ ഒരുക്കിയ ചിത്രത്തിൽ ദിനേശൻ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം നായകനായെത്തിയ ‘ഇഷ്‌ക്’ എന്ന സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ ആൻ ശീതളാണ് നായിക. ഇരുവരും നായികാനായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. രേണുക എന്നാണ് ആൻ ശീതളിന്റെ കഥാപാത്രത്തിന്റെ പേര്.

വിഷ്ണു പ്രസാദ് ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിൽ ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Read Also: മൊബൈലിൽ നോക്കി റോഡ് മുറിച്ചുകടക്കുന്നവർക്ക് അപകടം പതിവ്- പുതിയ മാർഗവുമായി സൗത്ത് കൊറിയ

ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, പാശ്ചാത്തല സംഗീതം- രാം ശരത്, മേയ്ക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിം​ഗ്- ഹുവൈസ് (മാക്സ്സോ) എന്നിവരുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Story highlights- padachone ingalu katholi movie releasing tomorrow