‘മിസ്സുമാരൊക്കെ നമ്മടെ കക്ഷികളാണ്..’- രസികൻ സ്‌കൂൾവിശേഷവുമായി പാറുക്കുട്ടി

November 4, 2022

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഉപ്പും മുളകും. വർഷങ്ങളോളം ഫ്‌ളവേഴ്‌സ് ചാനലിൽ സജീവമായി ചരിത്രം സൃഷ്‌ടിച്ച പരമ്പര ഹാസ്യത്തിലൂടെയാണ് പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയത്. ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയപ്പോഴും അതെ ആവേശം തന്നെ കാണാൻ സാധിക്കും. ഇത്തവണ പരമ്പരയുടെ പ്രധാന ആകർഷണം പാറുക്കുട്ടിയാണ്. പാറുവിന്റെ രസകരമായ സംസാരം കേൾക്കാനായി യൂട്യുബിലും എപ്പിസോഡ് കാത്തിരിക്കുന്നവർ ഏറെയാണ്.

ഇത്തവണ പാറുക്കുട്ടിയുടെ സ്‌കൂൾ വിശേഷങ്ങളാണ് നിറയുന്നത്. സ്‌കൂളിലെ ചില കുസൃതികളും അതുമായി ബന്ധപ്പെട്ട പാറുവിന്റെ രസകരമായ പ്രതികരണങ്ങളും കേൾക്കുമ്പോൾ ആളുകളിൽ ചിരി വിരിയും. ജനിച്ച് മൂന്നാംമാസത്തിൽ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയതാണ് പാറുക്കുട്ടി. ലോകടെലിവിഷനിൽ പോലും മൂന്നാം മാസത്തിൽ അഭിനയം ആരംഭിച്ച മറ്റൊരു കുട്ടിയുണ്ടാകില്ല.

എപ്പിസോഡ് മുന്നോട്ട് പോകുന്നത് തന്നെ പാറുക്കുട്ടിലൂടെയാണ്. രസകരമാണ് ഈ കുഞ്ഞു മിടുക്കിയുടെ അഭിനയവും ഡയലോഗുകളും. കരച്ചിലും ചിരിയും തമാശയുമൊക്കെയായി പാറുക്കുട്ടി സ്‌കോർ ചെയ്യുകയാണ് എന്നാണ് ഉപ്പും മുളകും ആരാധകർ കമന്റ്റ് ചെയ്യുന്നത്.

Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

പാറുക്കുട്ടിയുടെ വരവോടെയാണ് ഉപ്പും മുളകിനും കൂടുതൽ ആരാധകരായത്. ജനിച്ച് മൂന്നു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.

Story highlights- parukkutty’s school special episode