20 വർഷങ്ങൾക്ക് ശേഷം ‘ബാബ’ വീണ്ടും റിലീസിന്- പുതിയ ഡയലോഗുകൾക്ക് ഡബ്ബ് ചെയ്ത് രജനികാന്ത്

November 29, 2022

രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ബാബ റിലീസ് ചെയ്തിട്ട് രണ്ട് പതിറ്റാണ്ടായി. ചിത്രം പകർന്ന ആവേശം 20 വർഷങ്ങൾക്ക് ഇപ്പുറവും മാറ്റമില്ലാതെ തുടരുകയാണ്. ബാഷ എന്ന ചിത്രത്തിന് ശേഷം രജനികാന്തും സുരേഷ് കൃഷ്ണയും വീണ്ടും ഒന്നിച്ച ചിത്രമായി ബാബ അടയാളപ്പെടുത്തി. കെ എസ് രവികുമാറിന്റെ ‘പടയപ്പ’ എന്ന എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ച ശേഷം മൂന്ന് വർഷത്തിന് ശേഷം രജനികാന്തിന്റെ ആദ്യ റിലീസായിരുന്നു ഇത്. എ ആർ റഹ്മാന്റെ സംഗീതത്തിലെത്തിയ ഗാനങ്ങളും ഹിറ്റായിരുന്നു.

ഇപ്പോഴിതാ,ബാബയുടെ റീമാസ്റ്റർ ചെയ്ത പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിനായി ഒരുക്കിയ പുതിയ ഡയലോഗുകൾക്ക് താരം ഡബ്ബ് ചെയ്യുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. 20 വർഷം പഴക്കമുള്ള ചിത്രം ഡിജിറ്റലായി മെച്ചപ്പെടുത്തി രജനികാന്തിന്റെ 72-ാം ജന്മദിനത്തിൽ ഡിസംബർ 12 ന് വീണ്ടും റിലീസ് ചെയ്യും. സംവിധായകൻ സുരേഷ് കൃഷ്ണ ചിത്രത്തിന്റെ പുനർനിർമ്മാണം നേരിട്ട് വിലയിരുത്തുന്നുമുണ്ട്.

Read Also: ആദ്യമായിട്ടായിരിക്കും ഭർത്താവിനെ ഐസിയു-വിൽ പ്രവേശിപ്പിക്കുമ്പോൾ ഭാര്യ സന്തോഷിക്കുന്നത്- അനുഭവം പങ്കുവെച്ച് ദേവി ചന്ദന

മുൻപ്, രജനികാന്തിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഒരു തിയേറ്ററിൽ ടോക്കൺ റിലീസ് മാത്രമാണ് നിർമ്മാതാക്കൾ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, റീ-റിലീസിനെക്കുറിച്ചുള്ള വാർത്തകൾ ആരാധകർക്കിടയിൽ സൃഷ്ടിച്ച പ്രതീക്ഷ കണ്ടതോടെ അവർ ഇപ്പോൾ രാജ്യത്തുടനീളവും കുറച്ച് അന്താരാഷ്ട്ര വിപണികളിലും റിലീസ് പരിഗണിക്കുന്നു. രജനീകാന്ത് ബാബയുടെ രചനയും നിർമ്മാണവും നിർവഹിച്ചതിനൊപ്പം നായകനായും അഭിനയിച്ചു. 2002-ൽ ഏറെ പ്രചാരണങ്ങൾ നൽകിയത് ചിത്രം റിലീസ് ചെയ്തത്.

Story highlights- Rajinikanth dubs for Baba