പാകിസ്താനിൽ നിന്നും രജനികാന്തിന് ഒരു അപരൻ; അസാധാരണ സാമ്യം!
സിനിമാതാരങ്ങളുടെ അപരന്മാർ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അമ്പരപ്പിക്കുന്ന വിധത്തിലിങ്ങനെ സാദൃശ്യം തോന്നുന്ന ആളുകൾ പലപ്പോഴും ഇഷ്ടതാരങ്ങളുടെ രീതികൾ പോലും അനുകരിക്കാറുണ്ട്. ഇപ്പോഴിതാ, രജനികാന്തിന്റെ അപരൻ ശ്രദ്ധനേടുകയാണ്. രജനിയുടെ സ്റ്റൈലും ഡയലോഗുകളുമെല്ലാം അതേപടി പകർത്തുന്നവരെയാണ് ഇതുവരെ കണ്ടിട്ടുള്ളത്. പാകിസ്താൻ നിന്നുള്ള ഈ അപരൻ പക്ഷെ രൂപസാദൃശ്യം കൊണ്ടാണ് കൗതുകം സൃഷ്ടിക്കുന്നത്. അത് മറ്റാരുമല്ല, പാകിസ്താൻകാരനായ റഹ്മത്ത് ഗഷ്കോരിയാണ്.
തലൈവരുമായി അസാമാന്യമായ സാമ്യം പുലർത്തുന്ന ഗാഷ്കോരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിരമിച്ച സർക്കാർ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ത്യൻ താരവുമായുള്ള സാമ്യം ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സൂപ്പർസ്റ്റാറുമായുള്ള അദ്ദേഹത്തിന്റെ അസാധാരണമായ സാമ്യം ചൂണ്ടിക്കാണിക്കുകയിയിരുന്നു.
ചിത്രങ്ങൾ വൈറലായതിന് ശേഷം, നിരവധി ഉപയോക്താക്കൾ അദ്ദേഹത്തിന്റെ ഹെയർസ്റ്റൈലും, ബോഡി ലാംഗ്വേജ്, എല്ലാം എങ്ങനെ രജനികാന്തിന് സമാനമാണെന്ന് പ്രതികരിച്ചു. ഇങ്ങനെയൊരു പ്രസിദ്ധിയിൽ ഗാഷ്കോരി ആവേശഭരിതനായിരുന്നില്ലെങ്കിലും, ഒടുവിൽ അദ്ദേഹം തനിക്ക് ലഭിക്കുന്ന ശ്രദ്ധ ആസ്വദിച്ചു തുടങ്ങി.
Read Also: പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം
സിബിയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ സേവനമനുഷ്ഠിച്ച സമയത്ത്, രജനികാന്തുമായുള്ള സാമ്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഞാൻ കാര്യമായി എടുത്തിരുന്നില്ല എന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. “ഞാൻ വിരമിച്ചതിന് ശേഷം, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങി, പലരും എന്നെ ആ പേരിൽ വിളിക്കാൻ തുടങ്ങി. മഹാനായ ഒരു നടന്റെയും മനുഷ്യന്റെയും രൂപഭാവങ്ങളാൽ ദൈവം എന്നെ അനുഗ്രഹിച്ചുവെന്ന് മനസ്സിലാക്കിയപ്പോൾ മുതൽ ഞാൻ അത് സ്വീകരിച്ചു, ”അദ്ദേഹം പറയുന്നു.
Story highlights- Rajinikanth’s doppelganger from Pakistan