മൂടൽമഞ്ഞു കാരണം കേദാർനാഥ്‌ യാത്ര മുടങ്ങി- വിഡിയോ പങ്കുവെച്ച് ശോഭന

November 29, 2022

നൃത്തത്തിനും അഭിനയത്തിനും അപ്പുറം ധാരാളം അഭിരുചികളും ഇഷ്ടങ്ങളും കാത്തുസൂക്ഷിക്കുന്ന ആളാണ് ശോഭന. തീർത്ഥാടനത്തിന് വളരെയധികം പ്രധാന്യം നൽകുന്ന ശോഭന, ഇപ്പോഴിതാ, കേദാർനാഥ്‌ യാത്രയിൽ നിന്നുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. നടി കേദാർനാഥ് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു, എന്നാൽ കനത്ത മൂടൽമഞ്ഞ് കാരണം യാത്ര പാതിവഴിയിൽ തടസ്സപ്പെട്ടു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു വിഡിയോ നടി തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു.

വിഡിയോയിൽ പ്രദേശം മഞ്ഞ് മൂടിയതിനെ കുറിച്ചും ഹെലികോപ്റ്ററിന് തന്നെയും മറ്റ് സഹ യാത്രക്കാരെയും ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനെ കുറിച്ചും നടി സംസാരിക്കുന്നത് കാണാം. ‘അപ്പോൾ ഞങ്ങൾ ഇവിടെയുണ്ട്. തീർത്ഥാടന കേന്ദ്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്. നല്ല തണുപ്പാണ്. നിങ്ങൾക്കത് കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് കേദാർനാഥ് ക്ഷേത്രം. നിറയെ മൂടൽമഞ്ഞ്. ഞങ്ങളുടെ ഹെലികോപ്റ്റർ വന്നു, ഞങ്ങൾ പോകാൻ തുടങ്ങുമ്പോൾ, മൂടൽമഞ്ഞ് വന്നു, പൊതിഞ്ഞു. ഞാനിപ്പോൾ ഒരു ന്യൂസ് റിപ്പോർട്ടറെ പോലെയാണ് തോന്നുന്നത്,’ നടി വിഡിയോയിൽ പറഞ്ഞു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

അതേസമയം, ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

Story highlights- Shobana’s Kedarnath pilgrimage interrupted due to fog

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!