‘സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം, താനൊരു ഗായികയാണെന്ന്..’- വിഡിയോ പങ്കുവെച്ച് വിജയ് മാധവ്

November 6, 2022

വിവാഹശേഷം നടി ദേവിക നമ്പ്യാർ തന്റെ ഭർത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യുട്യൂബ് ചാനലുമായി സജീവമാണ്. ഒട്ടേറ പരമ്പരകളിലൂടെ സുപരിചിതയാണ് ദേവിക നമ്പ്യാർ. വിജയ് മാധവാകട്ടെ, റിയാലിറ്റി ഷോയിലൂടെയാണ് താരമായി മാറിയത്. ഇരുവരും ചേർന്ന് പാട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദേവികയ്‌ക്കൊപ്പം പാട്ടുപാടിയ വിഡിയോ പങ്കുവയ്ക്കുകയാണ് വിജയ് മാധവ്.

രസകരമായ ഒരു ക്യാപ്ഷൻ വിഡിയോയ്ക്ക് നൽകിയിരിക്കുന്നു.

‘ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം., ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ് …വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു..അർധ രാത്രി 12 മണി കഴിഞ്ഞാൽ എൻ്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും …അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ…ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം, താനൊരു ഗായികയാണെന്നു.ആ നിമിഷത്തെ ദേവിക അതിജീവിച്ചാൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും, പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം ..എല്ലാരും പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം..’.

അതേസമയം, മുൻപ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്ത സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇരുവരും വിവാഹശേഷം എത്തിയിരുന്നു. വേദിയിൽ വിശേഷങ്ങൾക്കൊപ്പം ഇരുവരും പ്രേക്ഷകർക്കായി ഒരു റൊമാന്റിക് പ്രകടനവും നടത്തി.

അതേസമയം, നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതരായത്. സ്വപ്നതുല്യമായ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ അവതാരകയായും അഭിനേത്രിയായും കരിയർ മുന്നോട്ട് കൊണ്ടുപോകുകയാണ് നടി. ഒരു പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് ദേവിക നമ്പ്യാർ.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിന് മുമ്പ് തന്നെ ഇവരുടെ ഒരു റൊമാന്റിക് മ്യൂസിക് വിഡിയോ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ടെലിവിഷനിലാണ് ദേവിക ജനപ്രിയയായി മാറിയത്. പിന്നീട് സിനിമകളിൽ സജീവമായ അവർ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം, കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

Story highlights- vijay madhav and devika nambiar prformance