ഇന്ന് ലോക പ്രമേഹദിനം- കരുതൽ വേണം കുട്ടികളിലും..
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. വർഷങ്ങളായി, ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹ കേസുകളിൽ ഗണ്യമായ വർദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ വർദ്ധിച്ചുവരുന്ന സംഖ്യ വലിയ ആശങ്ക പരത്തുന്നുണ്ട്. കുട്ടികളിൽ പോലും പ്രമേഹം വലിയതോതിൽ കാണുന്നുണ്ട്.
‘പ്രമേഹ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം’ എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെ വിഷയം. ആരോഗ്യ പരിപാലന വിദഗ്ധർക്കും പ്രമേഹ രോഗികൾക്കും വേണ്ടിയുള്ള തീവ്രമായ പ്രമേഹ വിദ്യാഭ്യാസത്തെ കേന്ദ്രീകരിക്കുന്നതാണ് ഇത്. അനിയന്ത്രിതമായാൽ, പ്രമേഹം ഹൃദയ സംബന്ധമായ അസുഖങ്ങൾ, നാഡി ക്ഷതം, വൃക്ക തകരാറുകൾ, അൽഷിമേഴ്സ് രോഗം, വിഷാദം തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം, രോഗത്തിന്റെ കുടുംബ ചരിത്രം, പ്രായം എന്നിവ പ്രമേഹത്തിനുള്ള ചില അപകട ഘടകങ്ങളാണ്.
അതിനാൽ കൃത്യമായി തന്നെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. പ്രമേഹം മനസിലാക്കാനും നിയന്ത്രിക്കാനുമുള്ള ഏറ്റവും നല്ല മാർഗം അത് കൃത്യമായി ടെസ്റ്റ് ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പ്രവർത്തനങ്ങളും ഏതൊക്കെയാണെന്ന് അറിയുകയും ചെയ്യുക എന്നതാണ്. അതുപോലെ കായികമായും ആക്റ്റീവ് ആയിരിക്കാൻ ശ്രമിക്കണം. ഒരു നല്ല വ്യായാമ മുറ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണത്തിലാക്കും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി 11 മുതൽ 15 വരെ പ്രായത്തിലുള്ള കുട്ടികൾക്ക് ഗുരുതരമായ പ്രമേഹ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമാണ് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന പ്രശ്നമാണ്. പ്രായപൂർത്തിയായവർക്കുള്ള രോഗമാണെങ്കിൽപോലും ഇപ്പോൾ 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. എന്നിരുന്നാലും, ഇത് ഉചിതമായി ചികിത്സിച്ചാൽ തടയാവുന്നതും പഴയപടിയാക്കാവുന്നതുമാണ്. ഈ പ്രായം വളർച്ചയുടേതായതിനാൽ പലതരം ഹോര്മോണുകളുമായി ഇൻസുലിൻ പ്രവർത്തിക്കേണ്ടിവരും.
Read Also: ചന്ദനക്കിണ്ണം മാത്രമാണെങ്കിലെന്താ, പല്ലവി ഏഴുതവണ പാടിയില്ലേ..- പാട്ടുവേദിയിൽ ചിരിപടർത്തിയ നിമിഷം
കുട്ടികളിൽ ഭക്ഷണ നിയന്ത്രണം ആണ് അടിസ്ഥാനപരമായുള്ള കാര്യങ്ങൾ. കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കുറച്ച് പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. വ്യയാമം പതിവാക്കിയാൽ ടൈപ്പ് 2 പ്രമേഹം നിയന്ത്രത്തിലാക്കാം. അല്ലെങ്കിൽ ഏതെങ്കിലും കായിക വിനോദം ഒരുമണിക്കൂറെങ്കിലും ദിവസേന ശീലമാക്കുക.
Story highlights- World Diabetes Day 2022