“ഗോൾഡ് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്, ഫീഡ്ബാക്ക് അറിയിക്കണം..”: അൽഫോൻസ് പുത്രൻ

December 1, 2022

കാത്തിരിപ്പിന് ശേഷം അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ തിയേറ്ററുകളിലെത്തി. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൻസിൻറെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രേമം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. പൃഥ്വിരാജ് നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ റിലീസിന് മുൻപ് സംവിധായകൻ അൽഫോൻസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഗോൾഡ് മിക്കവാറും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കണ്ടതിന് ശേഷം അഭിപ്രായം അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. “നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്‍ടപ്പെടാൻ സാധ്യത ഉണ്ട്. നാളെ ‘ഗോള്‍ഡ്’ റിലീസാണ്. കണ്ടതിനുശേഷം ഫ്രീ ആണങ്കില്‍ ഇഷ്‍ടപ്പെട്ടാലും ഇഷ്‍ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്‍ബാക്ക് തുറന്നുപറയണം. ആദ്യ രംഗത്തില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞ് കുളമാക്കുന്നില്ല. ഇത്രയും താമസിച്ചതിന് ക്ഷമ. ബാക്കി നിങ്ങള്‍ കണ്ടിട്ട് പറ”- അൽഫോൻസ് ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ റിലീസിന് മുൻപേ ചിത്രം 50 കോടി ക്ലബിൽ കയറിയിരുന്നു. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

നേരത്തെ രസകരമായ ഒരു കുറിപ്പിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. “സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്..ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു…ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ…റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്..Wait and see”- ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം മാറ്റി വെയ്ക്കുകയായിരുന്നു.

Story Highlights: Alphonse puthren facebook post about gold

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!