ആദ്യമായി അപ്പയ്ക്കൊപ്പം ജോലി ചെയ്യുമ്പോൾ- കുസൃതി ചിത്രം പങ്കുവെച്ച് അന്ന ബെൻ
ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയത്തിന്റെ മനോഹര നിമിഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് അന്ന ബെൻ. രണ്ടാമത്തെ ചിത്രമായ ഹെലനിലൂടെ അമ്പരപ്പിച്ച അന്ന ബെൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹയുമായി. മികച്ച വേഷങ്ങൾ തേടിയെത്തുന്ന സന്തോഷത്തിനിടയിൽ അച്ഛനൊപ്പം പ്രവർത്തിക്കുന്ന വിശേഷം പങ്കുവയ്ക്കുകയാണ് നടി.
മുൻപ് സാറാസ് എന്ന സിനിമയിൽ അന്നയുടെ അച്ഛന്റെ റോളിൽ ബെന്നി പി നായരമ്പലം വന്നിരുന്നു. ഇത്തവണ സ്ക്രീനിന്റെ പിന്നിലാണ് ബെന്നി പി നായരമ്പലം. ‘കീപ്പിംഗ് ഇറ്റ് പ്രൊഫഷണൽ’ എന്ന ക്യാപ്ഷനൊപ്പമാണ് അന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലമാണ് അന്നയുടെ പിതാവ്. നാട്ടിൻപുറത്തിന്റെ കുറുമ്പും കുസൃതിയുമായി ബേബി മോളായി വന്ന് മികച്ച പ്രകടനമാണ് ആദ്യ ചിത്രത്തിൽ അന്ന ബെൻ കാഴ്ചവെച്ചത്. രണ്ടാമത്തെ ചിത്രമായ ഹെലനിൽ കൂടുതൽ മികച്ചതായി അമ്പരപ്പിച്ചു. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് നിർമിച്ചത്. മാത്തുക്കുട്ടിക്കൊപ്പം ആല്‍ഫ്രഡ് കുര്യന് ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഹെലന് ശേഷം അന്ന നായികയായ കപ്പേളയും മികച്ച പ്രതികരണമാണ് നേടിയത്. റോഷൻ മാത്യുവും അന്ന ബെന്നും ശ്രീനാഥ് ഭാസിയുമായിരുന്നു കപ്പേളയിൽ പ്രധാന വേഷത്തിൽ എത്തിയത്.
Story highlights-anna ben with father benny p nayarambalam