എന്റെ അമ്മുക്കുട്ടിയ്ക്ക് രണ്ടാം പിറന്നാൾ- മകൾക്ക് പിറന്നാൾ ആശംസിച്ച് ഭാമ
നടി ഭാമയുടെ മകൾ ഗൗരിയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മകൾക്ക് രണ്ടാം പിറന്നാൾ ആശംസിക്കുകയാണ് നടി. നിരവധി താരങ്ങളാണ് ഭാമയുടെ മകൾക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്. ‘എന്റെ അമ്മുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.
ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം മകൾ പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.
Read Also: ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി
2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.
Story highlights- bhama’s daughter turns two