ഭാവയാമി മിണ്ടിത്തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കേൾക്കാൻ കഴിയില്ല; വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുഞ്ഞു ഗായിക

December 8, 2022

കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

അതിശയകരമായ ആലാപനത്തിനൊപ്പം ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. ഇപ്പോൾ കുഞ്ഞു ഗായിക ഭാവയാമിയുടെ തമാശകളാണ് ജഡ്‌ജസിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘ആദ്യകിരണങ്ങൾ’ എന്ന ചിത്രത്തിലെ “കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ..” എന്ന ഗാനം ആലപിക്കാനാണ് ഭാവയാമി വേദിയിലെത്തിയത്. പി.ഭാസ്ക്കരൻ വരികളെഴുതി കെ.രാഘവൻ സംഗീതം നൽകിയിരിക്കുന്ന ഗാനം എ.പി കോമളയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ഈ ഗാനം ആലപിക്കുന്നതിന് മുൻപാണ് ഭാവയാമിയുടെ കുസൃതി നിറഞ്ഞ വർത്തമാനം വേദിയിൽ പൊട്ടിച്ചിരി പടർത്തിയത്.

Read More: നാഗവല്ലിയും രാമനാഥനും തെന്നിവീഴാഞ്ഞത് തന്നെ ഭാഗ്യം..- മണിച്ചിത്രത്താഴിലെ രഹസ്യം പങ്കുവെച്ച് ശോഭന; വിഡിയോ

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Bhavayami and judges funny conversation

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!