ഭോലായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാവുന്നു; കൈതിയുടെ ഹിന്ദി റീമേക്കിൽ പ്രതീക്ഷയർപ്പിച്ച് ബോളിവുഡ്

December 21, 2022

തമിഴ് സിനിമയിലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു ‘കൈതി.’ 2019 ലെ ഏറ്റവും വലിയ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കൈതി.’ കാർത്തി നായകനായെത്തിയ ചിത്രം ഹിറ്റായതിന് ശേഷമാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ കൂടുതൽ പ്രശസ്‌തനാവുന്നത്. മലയാളി താരം നരേനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ‘ഭോലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ഇന്നലെ പുറത്തു വന്ന ഭോലായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാവുകയാണ്. പോസ്റ്റർ ഇപ്പോൾ തന്നെ നിരവധി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. തെന്നിന്ത്യൻ നടി അമല പോളിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ഭോലായിൽ തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 30 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More: ‘സാധനം കയ്യിലുണ്ടോ’; പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി വർക്കിയും കൂട്ടരും- ഫ്ളവേഴ്സ് ഒറിജിനൽസിന്റെ പുതിയ വെബ് സീരീസ് ചിരി പടർത്തുന്നു

അതേ സമയം ‘ദൃശ്യം 2’ വാണ് അവസാനമായി പ്രദർശനത്തിനെത്തിയ അജയ് ദേവ്ഗൺ ചിത്രം. നവംബർ 18 ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറിയിരുന്നു. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ട്രെയ്‌ലർ സൂചന നൽകിയിരുന്നു. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ശ്രിയ ശരണ്‍, തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Story Highlights: Bhola first look poster released

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!