‘സാധനം കയ്യിലുണ്ടോ’; പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി വർക്കിയും കൂട്ടരും- ഫ്ളവേഴ്സ് ഒറിജിനൽസിന്റെ പുതിയ വെബ് സീരീസ് ചിരി പടർത്തുന്നു

December 20, 2022

മലയാളിയുടെ ആസ്വാദന കാഴ്ച്ചപാടുകൾക്ക് പുതിയ ഭാവം നൽകിയ ഫ്ളവേഴ്സ് ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഏറെ സജീവമാണ്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ എന്നും കൃത്യമായി അവതരിപ്പിക്കുന്ന, വിനോദവും വാർത്തയും പ്രേക്ഷകന് സമ്മാനിക്കുന്ന ഇൻസൈറ്റ് മീഡിയ സിറ്റിയുടെ പുതിയ ഡിജിറ്റൽ സംരംഭമായ ഫ്ളവേഴ്സ് ഒറിജിനൽസിന്റെ ഹ്രസ്വചിത്രങ്ങളൊക്കെ വളരെ മികവ് പുലർത്തുന്നവയാണ്. ആശയവും അവതരണവും കൊണ്ട് സമ്പന്നമായ ഹ്രസ്വ ചിത്രങ്ങൾ പ്രേക്ഷകന്റെ മുന്നിലെത്തിക്കുകയാണ് ഫ്ളവേഴ്സ് ഒറിജിനൽസ്.

വൈറലായ ഹ്രസ്വ ചിത്രങ്ങൾക്ക് ശേഷം ഒരു പുതിയ വെബ് സീരീസുമായി എത്തിയിരിക്കുകയാണ് ഫ്ളവേഴ്സ് ഒറിജിനൽസ്. ‘സാധനം കയ്യിലുണ്ടോ’ എന്ന സീരിസിന്റെ ആദ്യ എപ്പിസോഡ് ഇന്നലെയാണ് റിലീസ് ചെയ്‌തത്‌. രസകരമായ ഒട്ടേറെ നിമിഷങ്ങൾ കോർത്തിണക്കിയ സീരീസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തുകയാണ്. വ്യത്യസ്‌തമായ കഥാപശ്ചാത്തലവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് സീരിസിനെ ശ്രദ്ധേയമാക്കുന്നത്.

മൂന്ന് സുഹൃത്തുക്കളുടെയും ഒരു പ്രത്യേക ഘട്ടത്തിൽ അവർ കടന്ന് പോവുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടേയും രസകരമായ ദൃശ്യാവിഷ്ക്കരമാണ് ‘സാധനം കയ്യിലുണ്ടോ.’ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുന്ന വർക്കി, ശാന്തൻ എന്നിവരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ആത്മജൻ എന്ന സുഹൃത്ത് കടന്ന് വരുന്നതോട് കൂടിയാണ് കഥ രസകരമായ വഴിത്തിരിവുകളിലേക്ക് കടക്കുന്നത്.

Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയ ശൈലിയും അപാരമായ കോമിക്ക് ടൈമിങ്ങുമാണ് സീരിസിനെ വേറിട്ട് നിർത്തുന്നത്. രസകരമായ ഒരു കഥ വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ചിരി പടർത്തുന്ന രംഗങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ എഡിറ്റിംഗ് വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല. സംഗീതവും ശബ്‌ദ സംവിധാനവും ഏറെ കൈയടി അർഹിക്കുന്നു.

Story Highlights: Sadhanam kaiyilundo new web series from flowers originals