വെല്ലുവിളി ഏറ്റെടുത്ത് ബിന്നി കൃഷ്ണകുമാർ; പാട്ടുവേദി സാക്ഷ്യം വഹിച്ചത് മനോഹര നൃത്തത്തിന്- വിഡിയോ

December 22, 2022

മൂന്നാം സീസണിലേക്ക് കടന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രസകരമായ നിമിഷങ്ങളോടെ മുന്നേറുകയാണ്. പാട്ടിനൊപ്പം ചിരി നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും വിടരുന്ന വേദിയിൽ അവയ്‌ക്കെല്ലാം മാറ്റുകൂട്ടാൻ ജഡ്ജസുമുണ്ട്. ഈ സീസണിൽ ഏറ്റവും രസകരം ജഡ്ജസിൽ ഒരാളായ ബിന്നി കൃഷ്ണകുമാറിന്റെ വിശേഷങ്ങളാണ്. ഇത്തവണ ഒറ്റയ്ക്ക് സാഗരസംഗമം സിനിമ അവതരിപ്പിച്ചാണ് ബിന്നി താരമാകുന്നത്.

സാഗരസംഗമം എന്ന സിനിമ ചെറുപ്പത്തിൽ ഒറ്റയ്ക്ക് മറ്റുള്ളവർക്ക് അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു എന്നാണ് വേദിയിൽ ബിന്നി കൃഷ്ണകുമാർ പറഞ്ഞത്. എല്ലാവരും ചിരിച്ചപ്പോൾ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം എന്ന് പറഞ്ഞ് ബിന്നി കൃഷ്ണകുമാറിനെ അവതാരകയായ മീനാക്ഷി വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തി സിനിമയുടെ കഥ പറഞ്ഞെന്നു മാത്രമല്ല, അതിലെ നൃത്തവും അവതരിപ്പിച്ചു ബിന്നി കൃഷ്ണകുമാർ.

ഇങ്ങനെ രസകരമായ വിശേഷങ്ങളാണ് ഓരോ എപ്പിസോഡിലും പ്രിയ ഗായികയ്ക്ക് പങ്കുവയ്ക്കാനുള്ളത്.സംഗീത ലോകത്തെ ശ്രദ്ധേയ ദമ്പതികളാണ് കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും. സൂര്യ ഫെസ്റ്റിവലിലെയും നവരാത്രി ആഘോഷങ്ങളിലെയും സജീവ സാന്നിധ്യമായ ഇവർ പിന്നണി ഗാനരംഗത്തും ശ്രദ്ധേയരാണ്. മകൾ ശിവാംഗിയും സംഗീത ലോകത്തെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്.

READ aLSO: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

അതേസമയം, സംഗീതത്തിന്റെ മാസ്മരിക ലോകം തീർക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഹൃദ്യസംഗീതത്തിലൂടെ മലയാളികളുടെ മനം കവർന്ന പാട്ടുവേദിയിൽ മത്സരാർത്ഥികൾക്കൊപ്പം വിധികർത്താക്കളും അതുല്യ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്.

Story highlights- binni krishnakumar dance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!