ടച്ച് ഫോൺ സ്‌ക്രീനിൽ ഒളിഞ്ഞിരുന്ന് രോഗം പടർത്തുന്ന ബാക്ടീരിയകൾ

December 22, 2022

ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ഉറക്കത്തിൽ പോലും കരുതലോടെ നമ്മൾ ചേർത്ത് വയ്ക്കാറുണ്ട് ഫോൺ. കാരണം, ഒരാളുടെ ജീവിതത്തിൽ പല തരത്തിൽ അവിഭാജ്യ ഘടകമായി ഫോണുകൾ മാറി. എന്നാൽ ഫോണുകളിൽ പതിയിരിക്കുന്ന അസുഖങ്ങളെക്കുറിച്ച് ബോധവാന്മാരാണോ നിങ്ങൾ?

ഡയറിയ, ഫ്ളൂ എന്നിവ പിടിപെടാൻ മൊബൈൽ ഫോണുകളിൽ നിറഞ്ഞിരിക്കുന്ന രോഗാണുക്കൾ ധാരാളം. മൊബൈൽ ഫോൺ എപ്പോഴും നമ്മുടെ ചുണ്ടിനോടും ചെവിയോടും ചേർന്നിരിക്കുന്നു എന്നതാണ്‌ അപകടം. ടച്ച്സ്ക്രീൻ ഫോണുകൾ ഉപയോഗിച്ചതിനു ശേഷം കൈകഴുകാതെയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കിൽ നിങ്ങൾ രോഗം ക്ഷണിച്ചു വരുത്തുകയാവും. കാരണം, നമ്മുടെ ശരീരത്തോട് ഇത്രയധികം ചേർന്ന് നിൽക്കുന്ന മറ്റൊരു ഉപകരണമില്ല.

ഒരു പഠനത്തിൽ 2700-4200 വരെ യൂണിറ്റ്‌ കോളിഫോം ബാക്ടീരിയയാണ്‌ മൊബൈൽ ഫോണുകളിൽ കണ്ടെത്തിയത്‌. ടോയ്‌ലറ്റുകളിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയകളുടെ യൂണിറ്റിനോളം വരുമിത്. മനുഷ്യന്റെയും മൃഗങ്ങളുടെയും വിസർജ്യങ്ങളിലാണ്‌ കോളിഫോം ബാക്ടീരിയ വലിയ യൂണിറ്റ്‌ അളവിൽ കാണപ്പെടുന്നത്‌. ഒരു യൂണിറ്റ് എങ്കിലും കോളിഫോം ബാക്ടീരിയ വെള്ളത്തിൽ കലർന്നാൽ പോലും അത് കുടിക്കാൻ യോഗ്യമല്ല.

Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

മഞ്ഞപ്പിത്തത്തിനു പോലും കാരണമാകുന്നതാണ്‌ കോളിഫോം ബാക്ടീരിയകൾ. എന്നാൽ, ഫോൺ സ്‌ക്രീൻ വൃത്തിയാക്കാനും പുതുമുട്ടുണ്ട്. കാരണം, വിപണിയിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ക്രീൻ ക്ലീനാക്കിയാൽ അത് ഫോണിന് തകരാർ വരുത്തുമെന്ന് പറയപ്പെടുന്നു. പകരം, വിനാഗിരിയും വെള്ളവും സമാസമം ചേർത്തെടുക്കുക. ഈ മിശ്രിതം മാർദവമുള്ള തുണിയിൽ അല്പം മുക്കിയെടുത്ത്‌ ഫോൺ ഡിസ്പ്ളേ തുടച്ചെടുക്കുക. ഇത്‌ ബാക്ടീരിയയെ നശിപ്പിക്കാൻ സഹായിക്കുമെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story highlights- cell phone bacteria

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!