വിമാനത്താവളത്തിൽ ജീവനോട് മല്ലിട്ട് യാത്രക്കാരൻ; സിപിആർ നടത്തി ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ- വിഡിയോ
ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ചില സംഭവങ്ങൾ. അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ജീവൻ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന് ഹൃദയാഘാതമുണ്ടായത്.
സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ കപിൽ രാഘവ് ഉടൻ തന്നെ യാത്രക്കാരന് കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തുകയും അദ്ദേഹത്തെ വിജയകരമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ധീരതയുടെ വിഡിയോ സിഐഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു. എല്ലാവരും ഇദ്ദേഹത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
തമിഴ്നാട്ടിൽ ഒരാൾ ബോധം നഷ്ടമായ കുരങ്ങന് അടിയന്തര സിപിആർ നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ആംബുലൻസ് ഡ്രൈവറായ വ്യക്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന കുരങ്ങനെ കണ്ടത്. പേരാമ്പ്രയിലെ ഒടിയം ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തിൽ എത്തിയ കുരങ്ങിനെ തെരുവ് നായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കുരങ്ങനെ അവശനിലയിൽ കണ്ട പ്രഭു എന്ന ആംബുലൻസ് ഡ്രൈവർ ശ്വാസമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.
Prompt action of CISF Jawan's saved a life at @ahmairport.
— Sunil Deodhar (@Sunil_Deodhar) December 22, 2022
Salute to this great force 🙏 pic.twitter.com/miBP4g8Ft6
Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി
യാദൃശ്ചികമായി ഉണ്ടാകുന്ന പല അപകടങ്ങളിലും ചിലപ്പോഴൊക്കെ സഹായഹസ്തവുമായി എത്തുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. പെട്ടന്നുണ്ടാകുന്ന അപകടങ്ങളിൽ പലരും എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുമ്പോൾ സമചോതിമായ ഇടപെടലുകൾ നടത്താൻ കഴിയുന്നത് ചിലപ്പോഴൊക്കെ ജീവൻ തന്നെ രക്ഷിക്കാൻ കാരണമായേക്കാം.
Story highlights- CISF personnel performs CPR, saves life of passenger