“ഇതൊക്കെ ഈ പാട്ടിൽ എന്തിനാ..”; പൊട്ടിച്ചിരിപ്പിച്ച മറുപടിയുമായി ദേവനന്ദയും എം.ജി ശ്രീകുമാറും

December 25, 2022

ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിൽ വേദിയിൽ അരങ്ങേറുന്നത്. അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് ഈ സീസണിലും വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

ഇപ്പോൾ കുഞ്ഞു ഗായികയായ ദേവനന്ദയുടെ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. ‘വർണ്ണക്കാഴ്ചകൾ’ എന്ന ചിത്രത്തിലെ “ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി..” എന്ന ഗാനമാണ് ദേവൂട്ടി വേദിയിൽ ആലപിച്ചത്. അതിമനോഹരമായി ഈ ഗാനം ആലപിച്ച് വിധികർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ കൊച്ചു ഗായിക. യൂസഫലി കേച്ചേരി വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിത്താരയാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെയും ദേവൂട്ടി വിധികർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ദേവുഡു പൊടിസംഗതികളുടെ രാജ്ഞിയാണെന്നാണ് ഗായിക ബിന്നി കൃഷ്‌ണകുമാർ മറ്റൊരു എപ്പിസോഡിൽ അഭിപ്രായപ്പെട്ടത്. അതിമനോഹരമായാണ് കുഞ്ഞു ഗായിക സംഗതികൾ ആലപിക്കുന്നതെന്നാണ് ഗായിക ബിന്നി പറയുന്നത്. മറ്റ് വിധികർത്താക്കളും മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്.

Read More: സീരിയലുകളിൽ ഒരുദിവസം മാത്രം വേണ്ടിവരുന്നത് 15 വസ്ത്രങ്ങൾ; ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി അനുമോൾ!

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Devananda and m.g sreekumar funny conversation