കുഞ്ഞിനെ കരയിക്കാതെ ഇഞ്ചക്ഷൻ എടുത്ത് ഒരു ഡോക്ടർ- ഹൃദ്യമായ വിഡിയോ
കുഞ്ഞുങ്ങൾക്ക് ഒരു പ്രായംവരെ നിരവധി വാക്സിനുകൾ എടുക്കേണ്ടതുണ്ട്. എന്നാൽ, വാക്സിനുകൾ എടുക്കുമ്പോൾ ഏറ്റവും നൊമ്പരമുളവാക്കുന്നത് അവർ വേദനകൊണ്ട് കരയുന്നതാണ്. എത്ര മുതിർന്നാലും ഇഞ്ചക്ഷൻ പേടിയില്ലാത്തവർ കുറവാണ്.ഇപ്പോഴിതാ, എങ്ങനെ കുഞ്ഞുങ്ങളെ ഇഞ്ചക്ഷൻ എടുക്കുമ്പോൾ കൈകാര്യം ചെയ്യണം എന്ന് കാണിച്ചുതരികയാണ് ഒരു ഡോക്ടർ.
ശിശുരോഗ വിദഗ്ധനായ ഡോക്ടർ സയ്യിദ് മുജാഹിദ് ഹുസൈനാണ് വിഡിയോ പങ്കുവെച്ചത്. ഒട്ടേറെ ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ വിഡിയോയിൽ വളരെയധികം വൈദഗ്ധ്യത്തോടെ കുഞ്ഞിനെ കരയിക്കാതെ ഇഞ്ചക്ഷൻ എടുക്കുന്ന ഡോക്ടറെ കാണാം.
ഇപ്പോൾ വൈറലായ വിഡിയോയിൽ, ആദ്യത്തെ വാക്സിൻ എടുക്കാൻ ഒരു കുഞ്ഞ് കിടക്കുന്നത് കാണാം. കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാൻ ഡോക്ടർ രസകരമായ ശബ്ദങ്ങളും ആംഗ്യങ്ങളും ഉണ്ടാക്കുന്നു. കുഞ്ഞ് ഡോക്ടറുമായി ഇണങ്ങി തുടങ്ങുന്നതും ഏതാനും നിമിഷങ്ങൾക്കുള്ളിൽ വാക്സിൻ ഷോട്ടുകൾ നൽകുന്നതും വിഡിയോയിൽ കാണാൻ കഴിയും. വാക്സിനേഷനുശേഷം കുഞ്ഞ് കരയാൻ തുടങ്ങുന്നു, പക്ഷേ കുഞ്ഞിനെ ശാന്തമാക്കാൻ ഡോക്ടർ വീണ്ടും തന്റെ രസകരമായ വിദ്യകൾ ഉപയോഗിക്കുന്നു.
Read also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്
അദ്ദേഹത്തിന്റെ പ്രശംസനീയമായ കഴിവുകളിൽ ആളുകൾ ആകൃഷ്ടരായി. അതേസമയം, ക്യാൻസർ ബാധിതനായ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ബാറ്റ്സ്മാനായി ഡോക്ടർ എത്തിയത് ശ്രദ്ധനേടിയിരുന്നു. ക്യാൻസർ ബാധിതനായ കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാറ്റ്സ്മാനെ നേരിൽ കാണുക എന്നത്… രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ മുന്നിലേക്ക് കഴിഞ്ഞ ദിവസം സാക്ഷാൽ ബാറ്റ്സ്മാൻ എത്തി. കൺമുന്നിലെത്തിയ ബാറ്റ്സ്മാനെ ഹൃദ്യമായ ആലിംഗനത്തോടെയാണ് ആ കുഞ്ഞുബാലൻ സ്വീകരിച്ചത്.
Story highlights- doctor using fun techniques to give a vaccine shot to a little baby