ഈ ഫോട്ടോയിൽ ഒരു പുള്ളിപ്പുലിയുണ്ട്; കണ്ണുകളെ കുഴപ്പിച്ച് ഒരു ചിത്രം
കണ്ണിനെയും മനസിനെയും കുഴപ്പിക്കുന്ന നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. അതിനായി പ്രത്യേകം തയ്യാറാക്കിയ ചിത്രങ്ങളോ, അബദ്ധവശാൽ സംഭവിക്കുന്ന കാഴ്ചകളോ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു ചിത്രം ആളുകളെ കുഴപ്പിക്കുകയാണ്. വന്യജീവി ഫോട്ടോഗ്രാഫറായ ഹേമന്ത് ദാബിയാണ് ചിത്രം പകർത്തിയത്. ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു പുലിയെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. നന്നായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയൂ.
‘ഫാസിനേറ്റിംഗ്’ എന്ന പേരിൽ ഒരു അക്കൗണ്ട് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി. “ഹേമന്ത് ദാബിയുടെ ഈ ഫോട്ടോയിൽ ഒരു പുള്ളിപ്പുലിയുണ്ട്. നിങ്ങൾക്കത് കണ്ടെത്താനാകുമോ?” എന്നായിരുന്നു അടിക്കുറിപ്പ്. അതോടെ പുലിയെ കണ്ടെത്താൻ പലരും ഭാഗ്യം പരീക്ഷിച്ചു. ചിത്രത്തിൽ മണ്ണും മരത്തിന്റെ പുറംതൊലിയും മാത്രമുള്ളതായി തോന്നുന്നതിനാൽ മിക്ക ആളുകളും ഇത് വളരെ വലിയ വെല്ലുവിളിയായി കരുതി.
There’s a leopard in this photo by Hemant Dabi. Can you find it? pic.twitter.com/LYoiHf4l9B
— Fascinating (@fasc1nate) December 20, 2022
പലരും പരാജയപ്പെട്ടപ്പോൾ, നിരീക്ഷണ പാടവമുള്ള ചിലർ അത് കൃത്തായമായി കണ്ടെത്തി. മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയുടെ സ്ഥാനം അങ്ങനെയാണ് പലരും കണ്ടത് തന്നെ. പലതരത്തിൽ കണ്ണിനെ കുഴപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഒറ്റനോട്ടത്തിൽ ആശങ്ക സമ്മാനിക്കുന്ന ഈ ചിത്രങ്ങൾ സൃഷ്ടിക്കപെടുന്നതാണ് അധികവും. എന്നാൽ അങ്ങനെയല്ലാതെ സ്വന്തം കണ്ണുകൾ പോലും നമ്മളെ കബളിപ്പിക്കുന്ന അവസരങ്ങളുണ്ട്.
Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി
നമ്മുടെ സ്വന്തം കണ്ണുകളെ പോലും അവിശ്വസിച്ചുപോകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥരാക്കാനും കഴിയുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് അവ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കും .
Story highlights- find the hidden leopard in this photo