ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട ലോക സിനിമകൾ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങളും

December 15, 2022

2022 ൽ ആളുകൾ ഏറ്റവും കൂടുതൽ സേർച്ച് ചെയ്‌ത സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. പലപ്പോഴും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട് ഗൂഗിളിന്റെ മോസ്റ്റ് സെര്‍ച്ചസ് ലിസ്റ്റുകള്‍. പോയ വർഷം ഏറ്റവു കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന സിനിമകൾ ഏതെന്ന് അറിയാനും ഈ പട്ടിക ഉപയോഗപ്പെടാറുണ്ട്. ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട പത്ത് സിനിമകളുടെ പട്ടികയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പട്ടികയിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്.

മാർവൽ ചിത്രമായ ‘ഥോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ബ്ലാക്ക് ആദം, ടോപ്പ് ഗണ്‍: മാവെറിക്, ദ് ബാറ്റ്മാന്‍, എന്‍കാന്‍റോ എന്നീ ചിത്രങ്ങൾ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടിയപ്പോൾ ബോളിവുഡ് ചിത്രം ‘ബ്രഹ്‍മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ’ ആണ് ആറാം സ്ഥാനത്തുള്ളത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ചിത്രമായ ‘കെജിഎഫ് ചാപ്റ്റര്‍ 2’ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

അതേ സമയം തുടർച്ചയായ പരാജയങ്ങൾ കാരണം വലഞ്ഞ ബോളിവുഡിന് വലിയ ആശ്വാസമാണ് ബ്രഹ്മാസ്ത്രയുടെ വിജയം നൽകിയത്. വലിയ ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തിയപ്പോൾ ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ചിരുന്നു.

Read More: “നന്ദി അളിയാ..എന്റെ കണ്ണ് നിറഞ്ഞു..”; ടൊവിനോയുടെ അഭിനന്ദനത്തിന് ബേസിലിന്റെ മറുപടി

അയൻ മുഖർജി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളായിട്ടുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലെത്തിയത്. ബാഹുബലി, ആർആർആർ തുടങ്ങിയ സിനിമകളുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ് മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ചിത്രം അവതരിപ്പിച്ചത്. സംവിധായകൻ അയൻ മുഖർജിയും ഹുസൈൻ ദലാലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ റിലീസിനെത്തിയത്.

Story Highlights: Google with most searched movies list

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!