ഇവളെന്റെ ശുഭലക്ഷ്മി- മകളെ പരിചയപ്പെടുത്തി നടി ഗൗതമി
ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു ഗൗതമി. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സജീവമായ ഗൗതമി വിവാഹശേഷം 16 വർഷത്തോളം ഇടവേളയുമെടുത്തിരുന്നു. കമൽ ഹാസനൊപ്പം പാപനാശം എന്ന സിനിമയിലൂടെയാണ് ഗൗതമി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയത്. ഇപ്പോഴിതാ, മകൾ ശുഭലക്ഷ്മിയെ പരിചയപ്പെടുത്തുകയാണ് ഗൗതമി.
ഇവളെന്റെ ശുഭലക്ഷ്മി എന്നുപറഞ്ഞുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗൗതമിയുടെയും മുൻ ഭർത്താവ് സന്ദീപ് ഭാട്ടിയയുടെയും മകളാണ് ശുഭലക്ഷ്മി. 1998-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടൻ കമൽഹാസനുമായി ഒന്നിച്ചുജീവിക്കുകയായിരുന്നു ഗൗതമി. അതേസമയം, മകളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് നിരവധി വാർത്തകൾ മുൻപ് വന്നിരുന്നതിനാൽ ഗൗതമി പ്രതികരണവുമായി എത്തിയിരുന്നു.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
മകൾ പഠനവുമായി മുന്നോട്ട് പോകുകയാണെന്നും സിനിമാപ്രവേശത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും നടി വ്യകതമാക്കിയിരുന്നു. മോഹൻലാലിനൊപ്പം ഹിസ് ഹൈനസ് അബ്ദുള്ള, അരവിന്ദ് സ്വാമിയ്ക്കൊപ്പമുള്ള ഡാഡി , മമ്മൂട്ടിയ്ക്കൊപ്പമുള്ള ധ്രുവം , ജയറാമിനൊപ്പം അയലത്തെ അദേഹം എന്നിവ മലയാള സിനിമയിലെ അവരുടെ ശ്രദ്ധേയമായ പ്രകടനങ്ങളാണ്. സുകൃതമെന്ന സിനിമയിൽ എം ടി വാസുദേവൻ നായരുടെ രചനയിലാണ് നടി അഭിനയിച്ചത്.
Story highlights- gouthami shares her daughter’s photo