എമ്പുരാനായി ഒന്നിക്കുന്നത് വമ്പന്മാരെന്ന് സൂചന; അപ്രതീക്ഷിത വാർത്തയുടെ ആവേശത്തിൽ ആരാധകർ

December 29, 2022

ഒരു പക്ഷെ മലയാള സിനിമ പ്രേക്ഷകർ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായിരിക്കും മോഹൻലാൽ നായകനാവുന്ന ‘എമ്പുരാൻ.’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്ന് നേരത്തെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിരുന്നു.

എന്നാലിപ്പോൾ ചിത്രത്തെ സംബന്ധിച്ച് പുറത്തു വന്ന ഒരു വാർത്തയാണ് ആരാധകർക്ക് ആവേശമാവുന്നത്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒപ്പമുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ‘കെജിഎഫ്’, ‘കാന്താര’ അടക്കമുള്ള വമ്പൻ ഹിറ്റുകൾ നിർമ്മിച്ച ഹൊംബാളെ ഫിലിംസ് മലയാള സിനിമയുമായി കൈകോർക്കുമ്പോൾ വലിയ അത്ഭുതങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Read More: “സിനിമയിൽ ഒരു എതിരാളി ഉണ്ടായിരുന്നു, അയാളുമായുള്ള മത്സരമാണ് വിജയം തന്നത്..”; നടൻ വിജയിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

അതേ സമയം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം നേടിയ ‘ലൂസിഫർ’ ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിയ സിനിമ കൂടിയാണ്. ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാവുമെന്ന് പൃഥ്വിരാജ് സ്ഥിരീകരിച്ചിരുന്നു. 2019-ൽ തിയേറ്ററുകളിലെത്തിയ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ്. 250 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമക്ക് നേരത്തെ റിലീസ് ചെയ്‌തിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘ഗോഡ്ഫാദർ’ എന്ന ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story Highlights: Hombale films will co-produce empuraan

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!