സ്വന്തം ട്രോളുകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ഹണി റോസ്; ഹ്യൂമര്‍സെന്‍സിനെ അഭിനന്ദിച്ച് ആരാധകർ

December 29, 2022

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ നടിയാണ് ഹണി റോസ്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച നടി അടുത്ത കാലത്ത് കുറെ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിമർശനങ്ങളോടും ബോഡി ഷെയ്‌മിങ് തമാശകളോടും താരം നടത്തിയിട്ടുള്ള പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. എല്ലാത്തിനോടും പോസിറ്റീവ് ആയ സമീപനം കാഴ്ച്ചവെച്ചിട്ടുള്ള താരം പലപ്പോഴും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇപ്പോൾ ഹണി റോസ് തന്നെ കഥാപാത്രമാക്കി നിരവധി ട്രോൾ ഗ്രൂപ്പുകളിൽ വന്ന ട്രോളുകൾ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ്. താരത്തിന്റെ ഹ്യൂമര്‍സെന്‍സിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ആരാധകർ.

അതേ സമയം മോഹൻലാൽ നായകനായ മോൺസ്റ്ററിൽ മികച്ച കഥാപാത്രമായിരുന്നു ഹണി റോസിന്റേത്. നേരത്തെ ചിത്രം തിയേറ്ററിൽ തന്നെ കണ്ടതിന്റെ സന്തോഷം ഹണി റോസ് പങ്കുവെച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ചിത്രം തിയേറ്ററിൽ കാണുന്നതെന്നും ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ഹണി പറഞ്ഞത്. ഇത്രയും വലിയൊരു കഥാപാത്രം ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Read More: ‘പത്താൻ’ സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ് യുവതി- വിഡിയോ

“വളരെ സന്തോഷം. മൂന്ന് വർഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നത്. അതും ഇത്രയും വലിയൊരു കഥാപാത്രം ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നു. മോഹൻലാൽ സാറിനൊപ്പം മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയിട്ടുള്ളൊരു കഥാപാത്രം വേറെയില്ല. മികച്ച രീതിയിൽ പെർഫോം ചെയ്യാനായി എന്ന് വിശ്വസിക്കുന്നു. നന്ദി പറയാനുള്ളത് മോഹൻലാൽ സാറിനോടും വൈശാഖ് സാറിനോടും ആന്റണി ചേട്ടനോടുമാണ്. എല്ലാവരും സിനിമ കാണണം. തീർച്ചയായും സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും. വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ആയിരിക്കും ഇത്”- ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Honey rose shares trolls in her facebook page

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!