‘പത്താൻ’ സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ് യുവതി- വിഡിയോ

December 29, 2022

റിലീസിന് മുമ്പുതന്നെ വളരെയധികം ചർച്ചകളും തരംഗവുമുണ്ടാക്കിയ സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ പത്താൻ. വരാനിരിക്കുന്ന ചിത്രം പത്താൻ രാജ്യത്ത് വളരെയധികം കോളിളക്കമുണ്ടാക്കി. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങികഴിഞ്ഞിരുന്നു. രണ്ടും രാജ്യത്തിൻറെ അതിർത്തികൾ കടന്ന് ദശലക്ഷക്കണക്കിന് വ്യൂസ് നേടി. ഇപ്പോഴിതാ, സിനിമയിലെ ഒരു വൈറൽ ഗാനത്തിന് ഒരു ജാപ്പനീസ് യുവതി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

മയോ ജപ്പാൻ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ ‘ബെഷാരം രംഗ്’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം.വിഡിയോയിലുടനീളം, മയോ പാട്ടിന്റെ ഹുക്ക്‌സ്‌റ്റെപ്പുകൾ പങ്കുവയ്ക്കുന്നു. ദീപിക പദുക്കോൺ ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ വേഷം അനുകരിക്കുന്ന കകേതകു എന്ന മറ്റൊരാളും വിഡിയോയിൽ ഉണ്ട്. ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവയ്ക്കുന്നതിലൂടെയാണ് മയോ ജപ്പാൻ ശ്രദ്ധേയയായത്.

Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

 ഒരുകൂട്ടം ജാപ്പനീസ് നർത്തകർ അടുത്തിടെ ‘ആർആർആർ’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ചതും ഹിറ്റായി മാറിയിരുന്നു. ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്.ഇപ്പോൾ വൈറലായ വിഡിയോയിൽ, നർത്തകർ ചടുലമായ ചുവടുകളുമായിഅമ്പരപ്പിക്കുകയാണ്.

Story highlights- Japanese woman’s dance to Besharam Rang