കാപ്പയുടെ ട്രെയ്‌ലർ; പുതിയ അപ്ഡേറ്റുമായി നടൻ പൃഥ്വിരാജ്

December 8, 2022

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള ഏറ്റവും പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ട്രെയ്‌ലറിനെ പറ്റിയുള്ള ഒരു അപ്ഡേറ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുമെന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തു വന്നത്. മാസ്സും ആക്ഷനും നിറച്ചാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബര്‍ 22 ന് ക്രിസ്‌മസ്‌ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Read More: “മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ഡാൻസ് ചെയ്യുന്നത്, ഞങ്ങൾ ബ്രസീലുകാർ അങ്ങനെയാണ്..”; വിവാദങ്ങളോട് പ്രതികരിച്ച് ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ

അതേ സമയം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടിലൊരുങ്ങിയ കടുവയ്ക്ക് വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Kaapa trailer latest update

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!